ഇന്ന് ആറ് രോഗികള്‍; കോഴിക്കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 100 കവിഞ്ഞു
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി. ജയശ്രീ അറിയിച്ചു. എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ജൂണ്‍ രണ്ടിന് സൗദിയില്‍ നിന്നെത്തിയ ഉണ്ണികുളം സ്വദേശി (26 വയസ്സ്), ജൂണ്‍ രണ്ടിന് കുവൈത്തില്‍ നിന്നെത്തിയ അഴിയൂര്‍ സ്വദശി (24, മെയ് 31 ന് റിയാദില്‍ നിന്നെത്തിയ ഓമശ്ശരി സ്വദേശി (55), മെയ് 28 ന് ദുബായില്‍ നിന്നെത്തിയ പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശി (22), മെയ് 28 ന് ദുബായില്‍ നിന്നെത്തിയ വേളം സ്വദേശി (28), മെയ് 29 ന് കുവൈത്തില്‍ നിന്നെത്തിയ ചങ്ങരോത്ത് സ്വദേശി (43) എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ആദ്യത്തെ രണ്ടു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മറ്റുള്ളവര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ടീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും ചികിത്സയിലാണ്. ജില്ലയിലെ എം.വി.ആര്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്ന തൃശ്ശൂര്‍ സ്വദേശി ഇന്ന് രോഗമുക്തി നേടിയിട്ടുമുണ്ട്.

ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 102 ആയി. ഇതില്‍ 44 പേര്‍ രോഗമുക്തി നേടി. ഒരു മരണവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ 57 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 21 പേര്‍ മെഡിക്കല്‍ കോളേജിലും 32 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും 2 പേര്‍ കണ്ണൂരിലും ഒരു എയര്‍ഇന്ത്യാ ജീവനക്കാരി മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലുമാണ്.
കൂടാതെ ഒരു മലപ്പുറം സ്വദേശിയും രണ്ട് വീതം കാസര്‍കോട്, വയനാട്, കണ്ണൂര്‍ സ്വദേശികളും മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ട്. ഇന്ന് 423 സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 7086 സ്രവ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 6656 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 6528 എണ്ണം നെഗറ്റീവ് ആണ്. 430 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
Recommended Video

അതേസമയം, ജില്ലയില്‍ ഇന്ന്പുതുതായി 720 പേര്‍കൂടി നിരീക്ഷണത്തില്‍ വന്നതായി ഡോ. ജയശ്രീ വി അറിയിച്ചു. ഇപ്പോള്‍ ആകെ 8116 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 34,243 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി 19 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 9 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും നിരീക്ഷണത്തില്‍ വന്നു. ഇതോടെ മെഡിക്കല്‍ കോളേജില്‍ 99 പേരും ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ 44 പേരും അടക്കം 143 പേര്‍ ആശുപത്രിയില്‍ നീരീക്ഷണത്തിലായി. 21 പേരെ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.












Click it and Unblock the Notifications