കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് മത്സ്യക്കച്ചവടക്കാരന്‍ ഉള്‍പ്പടെ 6 പേര്‍ക്ക്

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 6 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. കോഴിക്കോട് തൂണേരി പഞ്ചായത്തിൽ മൽസ്യക്കച്ചവടം നടത്തുന്നയാള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ച കണ്ണൂര്‍ ജില്ലയിലെ ധര്‍മടത്തെ ആസിയയുടെ മക്കളുമായാണ് ഇയാള്‍ക്ക് സമ്പര്‍ക്കം ഉണ്ടായത്.

രോഗം പകര്‍ന്നത് തലശേരി മാർക്കറ്റിൽ നിന്നാകാമെന്നാണ് സംശയം. മെയ് 26ന് സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആകുകുയും ചെയ്തു. ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. വിദേശത്ത് നിന്നും വന്ന 33 വയസ്സുള്ള ഫറോക്ക് മുനിസിപ്പാലിറ്റി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. മെയ് 19 ന് റിയാദ് നിന്നും കരിപ്പൂരിലെത്തുകയും തുടര്‍ന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ താമരശ്ശേരി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 27 ന് സ്രവപരിശോധന നടത്തുകയും പോസിറ്റീവ് ആകുകുയും ചെയ്തു. ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേയ്ക്ക് മാറ്റി.

 corona

31 വയസ്സുള്ള അഴിയൂര്‍ സ്വദേശിയാണ് മൂന്നാമത്തെ വ്യക്തി. ഇദ്ദേഹം മെയ് 14 ന് ട്രാവലറില്‍ ചെന്നെയില്‍ നിന്നും യാത്ര തുടങ്ങി 15 ന് കോഴിക്കോട്ടെത്തി. വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 26 ന് സ്രവപരിശോധന നടത്തുകയും റിസള്‍ട്ട് പോസിറ്റീവ് ആവുകയും ചെയ്തു. ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.

32 വയസ്സുള്ള കൊയിലാണ്ടി മുചുകുന്ന് സ്വദേശിയാണ് നാലാമത്തെ ആള്‍. ഇദ്ദേഹം ചെന്നെയില്‍ നിന്നും മെയ് 14 ന് സ്വകാര്യവാഹനത്തില്‍ യാത്ര ചെയ്ത് കൊയിലാണ്ടിയില്‍ എത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. മെയ് 26 ന് സ്രവ പരിശോധന നടത്തുകയും പോസിറ്റീവ് ആവുകയും ചെയ്തു. ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി.

37 വയസ്സുള്ള വളയം സ്വദേശിയാണ് അഞ്ചാമത്തെ വ്യക്തി. ഇദ്ദേഹം ഗുജറാത്തില്‍ നിന്നും മിനി ബസ്സില്‍ യാത്ര ചെയ്ത് മെയ് 24 ന് രാത്രി തലശ്ശേരിയിലെത്തുകയും അവിടുന്ന് ആംബുലന്‍സില്‍ വളയം കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. മെയ് 26 ന് സ്രവപരിശോധന നടത്തുകയും റിസള്‍ട്ട് പോസിറ്റീവ് ആവുകയും ചെയ്തു. ചികിത്സയ്ക്കായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. 47 വയസ്സുള്ള പയ്യോളി അങ്ങാടി, തുറയൂര്‍ സ്വദേശിയാണ് ആറാമത്തെ വ്യക്തി. ഇദ്ദേഹം ബഹ്‌റൈനില്‍ നിന്നും മെയ് 27 ന് കരിപ്പൂരിലെത്തിയതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

3000 രൂപ നല്‍കി ഒരു കുടുംബത്തെ ദത്തെടുക്കാം; സോഡ ഗ്രാമത്തെ കൈപ്പിടിച്ചുയര്‍ത്താന്‍ ചാവ്വി രജാവത്ത്3000 രൂപ നല്‍കി ഒരു കുടുംബത്തെ ദത്തെടുക്കാം; സോഡ ഗ്രാമത്തെ കൈപ്പിടിച്ചുയര്‍ത്താന്‍ ചാവ്വി രജാവത്ത്

 തൃശൂര്‍ ജില്ലയില്‍ 7 പുതിയ കൊറോണ ബാധിതര്‍; രണ്ടു സ്ത്രീകള്‍, വീണ്ടും ആശങ്ക വ്യാപിക്കുന്നു തൃശൂര്‍ ജില്ലയില്‍ 7 പുതിയ കൊറോണ ബാധിതര്‍; രണ്ടു സ്ത്രീകള്‍, വീണ്ടും ആശങ്ക വ്യാപിക്കുന്നു

Kozhikode
English summary
6 more covid positive case conformed in kozhikode, including fisherman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X