Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒട്ടോ യാത്രക്കിടെ 65 വയസുകാരിയെ പീഢിപ്പിച്ചെന്ന് പരാതി; അന്വേഷണം ശക്തമാക്കി പോലീസ്

മുക്കം: മുത്തേരിക്കടത്തുള്ള കാപ്പുമലയില്‍ ഓട്ടോ യാത്രക്കിടെ വയോധികയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പോലീസ്. ഓട്ടോ ഡ്രൈവര്‍മാരും പ്രദേശ വാസികളും ഉള്‍പ്പടെ അന്‍പതോളം പേരെ പോലീസ് ചെയ്തു. ചോദ്യം ചെയ്യലിനായുള്ള കൂടുതല് പേരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കുന്നുണ്ട്. പീഡനത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സയിലായ വയോധികയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.

ഹോട്ടല്‍ തൊഴിലാളിയായ 65 വയസുകാരിക്കെതിരെ ഈ മാസം രണ്ടിനാണ് അതിക്രമം നടക്കുന്നത്. ജോലിക്കായി രാവിലെ ഹോട്ടലിലേക്ക് പോവുമ്പോള്‍ അതുവഴി വന്ന ഓട്ടോ റിക്ഷയില്‍ കയറിയ സ്ത്രീയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം ഡ്രൈവര്‍ കടന്നു കളഞ്ഞെന്നാണ് പരാതി. സ്വര്‍ണ്ണാഭരണവും പണവും നഷ്ടപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.

 rape

സ്ത്രീയുടെ ആദ്യമൊഴില്‍ ചില വൈരുധ്യങ്ങളുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം. റൂറൽ ജില്ലാ പൊലീസ് മേധാവി എ.ശ്രീനിവാസ് ഇന്നലെ മുക്കത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തിലും ഇദ്ദേഹം പങ്കെടുത്തു. പീഢനം നടന്നുവെന്ന് പറയപ്പെടുന്ന സമയത്ത സമീപത്ത് മൊബൈല്‍ ഫോണ്‍ ടവറിന്‍റെ പരിധിയിലുണ്ടായിരുന്നു ഫോണ്‍ നമ്പരുകള്‍ കേന്ദ്രകരിച്ചാണ് അന്വേഷണം നടക്കുന്നത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട ഏത് അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്ന് മുക്കം ഓട്ടോ കോ ഓഡിനേഷൻ കമ്മിറ്റി അറിയിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+