65 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചയാള്‍ പിടിയില്‍; വഴിത്തിരിവായത് സമാനരീതിയിലെ അന്വേഷണം
മുക്കം: മുത്തേരിക്കടത്തുള്ള കാപ്പുമലയില്‍ ഓട്ടോ യാത്രക്കിടെ വയോധികയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി പോലീസ്. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാവുങ്ങൽ നമ്പില്ലത്ത് വീട്ടിൽ മുജീബ് റഹ്മാനെയാണ് (45) കോഴിക്കോട് റൂല്‍ എസ്പി ഡോ. എ ശ്രീനിവാസന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഹോട്ടല്‍ തൊഴിലാളിയായ 65 വയസുകാരിക്കെതിരെ ഈ മാസം രണ്ടിനാണ് അതിക്രമം നടക്കുന്നത്. ഇയാള്‍ മലപ്പുറത്ത് ജ്വല്ലറി ഉടമയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായാണ്.

ജോലിക്കായി പോവുമ്പോള്‍
ജോലിക്കായി രാവിലെ ഹോട്ടലിലേക്ക് പോവുമ്പോള്‍ അതുവഴി വന്ന ഓട്ടോ റിക്ഷയില്‍ കയറിയ സ്ത്രീയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം ഡ്രൈവര്‍ കടന്നു കളഞ്ഞെന്നാണ് പരാതി. സ്ത്രീയുടെ പണവം സ്വര്‍ണ്ണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. പ്രതിക്കെതിരെ കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിലായി 16 കേസുകളുണ്ട്.
Recommended Video


അന്വേഷണം
സമാനമായ രീതിയില്‍ ജില്ലയിലും സമീപ ജില്ലകളിലും നടന്നിട്ടുള്ള കേസുകളെകുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 2019 ഡിസംബർ 16ന് വയനാട് തലപ്പുഴയിൽ ബസ് കാത്തു നിന്ന സ്ത്രീയെ കാറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് മുജീബിന്‍റെ പേരില്‍ കേസുണ്ടായിരുന്നു.

കഴിഞ്ഞ മാസം 12 ന്
കഴിഞ്ഞ മാസം 12 ന് മുക്കം ടൗണിനടുത്ത് നിന്ന് 10 കിലോ കഞ്ചാവുമായി പിടിയിലായ സഹോദരങ്ങളായ ചന്ദ്രശേഖരൻ, സൂര്യ എന്നിവരിൽ നിന്നും പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. രണ്ട് മാസമായി ഇയാള്‍ ചേവരമ്പത്തുള്ള സൂര്യയുടെ വാടക വീട്ടിലായിരുന്നു താമസിക്കുന്നത്.

ആക്രമത്തിന് ശേഷം
സംഭവം ദിവസം രാവിലെ ഒട്ടോയില്‍ കോഴിക്കോട് നിന്ന് മുക്കത്ത് എത്തിയ ഇയാള്‍ രാവിലെ മുത്തേരിയില്‍ വെച്ച് ഇതുപോലൊരു ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീടാണ് വാഹനം കാത്ത് നിന്ന വയോധികയെ കയറ്റിക്കൊണ്ടുപോയത്. ആക്രമത്തിന് ശേഷം സ്ത്രീയുടെ കൈകള്‍ കെട്ടി ഉപേക്ഷിക്കുകയായിരുന്നു.

ഫോട്ടോ
സമാന കേസുകളില്‍ പ്രതിയായവരുടെ ഫോട്ടോ പോലീസ് വയോധികയ്ക്ക് കാണിച്ച് കൊടുത്തിരുന്നു. ഇതില്‍ നിന്നും പ്രതിയെ വയോധിക തിരിച്ചറിഞ്ഞതോടെ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക് കടന്നു. പ്രാദേശിക തലത്തില്‍ നടത്തിയ അന്വേഷണത്തില്‍ തുമ്പൊന്നും ലഭിക്കാതിരുന്നതോടെയാണ് അന്വേഷണം സമാനമായ കേസുകളിലേക്ക് മാറ്റിയത്.












Click it and Unblock the Notifications