Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് 67 പേര്‍ക്ക് കോവിഡ്; 7 കേസുകളുടെ ഉറവിടെ വ്യക്തമല്ല; ജാഗ്രത

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 13 പേരാണ് രോഗമുക്തി നേടിയത്. വിദേശത്ത് നിന്നെത്തിയ 13 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഓമശ്ശേരി - 1 പുരുഷന്‍ (56), എടച്ചേരി - 2 പുരുഷന്‍ (34,38), കാവിലുംപാറ - 1 പുരുഷന്‍ (35), കൊടുവളളി - 2 പുരുഷന്‍മാര്‍ (34,48), കൂരാച്ചുണ്ട് - 5, നാദാപുരം - 1 പുരുഷന്‍ (27) പുറമേരി - 1 പുരുഷന്‍ (38) എന്നിവരാണ് വിദേശത്ത് നിന്നെത്തിയവരില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 04 പേരാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന തമിഴ്നാട്ടില്‍നിന്നുള്ള അതിഥി തൊഴിലാളികള്‍ - 1 പുരുഷന്‍ (21), കോഴിക്കോട് കോര്‍പ്പറേഷന്‍ (അരീക്കാട്) 1 പുരുഷന്‍ (32), നാദാപുരം 1 സ്ത്രീ (33), വടകര 1 പുരുഷന്‍ (45).

corona

(ആരോഗ്യപ്രവര്‍ത്തക (കോഴിക്കോട് മെഡിക്കല്‍ കോളേജ്) 1, ചാത്തമംഗലം 2, ഒളവണ്ണ 4, ചെക്യാട് 6, ചോറോട് 7, എടച്ചേരി 4, കൊയിലാണ്ടി 1, കുന്നുമ്മല്‍ 1,ഒഞ്ചിയം 1, തൂണേരി 1, വടകര 3, രാമനാട്ടുകര 1,പെരുമണ്ണ 1 എന്നിവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം ചോറോട് - 1 പുരുഷന്‍ (67), കായക്കൊടി - 1 പുരുഷന്‍ (26), കൊടുവളളി - 1 പുരുഷന്‍ (53), മുക്കം - 1 സ്ത്രീ (40), നാദാപുരം - 1 പുരുഷന്‍ (40), ചെറുവണ്ണൂര്‍ (പേരാമ്പ്ര) - 1 പുരുഷന്‍ (43), മേപ്പയ്യൂര്‍ - 1 പുരുഷന്‍ (64) എന്നിവ ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകളാണ്.

ഇപ്പോള്‍ 688 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 149 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 155 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 173 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും 58 പേര്‍ ഫറോക്ക് എഫ്.എല്‍.ടി. സി യിലും 131 പേര്‍ എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. യിലും 11 പേര്‍ സ്വകാര്യ ആശുപത്രിയിലും 2 പേര്‍ മലപ്പുറത്തും, 5 പേര്‍ കണ്ണൂരിലും, ഒരാള്‍ തിരുവനന്തപുരത്തും, 2 പേര്‍ എറണാകുളത്തും ഒരാള്‍ കാസര്‍കോഡും ചികിത്സയിലാണ്. ഇതുകൂടാതെ 16 മലപ്പുറം സ്വദേശികളും, രണ്ട് തൃശൂര്‍ സ്വദേശികളും, ഒരു പത്തനംതിട്ട സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളേജിലും, ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികളും, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി, എഫ്.എല്‍.ടി.സി യിലും, രണ്ട് മലപ്പുറം സ്വദേശികളും, രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്.എല്‍.ടി.സി യിലും, ഒരു കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+