Get Updates
Get notified of breaking news, exclusive insights, and must-see stories!

4 വയസ്സുള്ള കുട്ടി ഉള്‍പ്പടെ കോഴിക്കോട് ജില്ലിയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഏഴ് പേര്‍ക്ക്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവായവരെല്ലാവരും വിദേശത്ത് ( ഖത്തർ - 1, സൗദി അറേബ്യ- 1, കുവൈറ്റ്‌ -4, ഇറ്റലി -1) നിന്നും വന്നവരാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 233 ആയി. 10പേര്‍ രോഗമുക്തരായിട്ടുണ്ട്.

ജൂൺ 19നുള്ള ഫ്ലൈ ദുബൈ വിമാനത്തിൽ (FZ 8911) ദുബൈയിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 53 വയസ്സുള്ള നാദാപുരം സ്വദേശി, ജൂൺ 23നുള്ള ഗോ എയർ വിമാനത്തിൽ (G8 7148) കുവൈറ്റിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 44 വയസ്സുള്ള ചെക്കിയാട് സ്വദേശി, ജൂൺ 23നുള്ള ജസീറ എയർവെയ്‌സ് വിമാനത്തിൽ (J9 1413)കുവൈറ്റിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 52 വയസ്സുള്ള ചെക്കിയാട് സ്വദേശി, ജൂൺ 15നുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ (6E 9638) ഖത്തറിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 67 വയസ്സുള്ള വളയം സ്വദേശി, ജൂൺ 18നുള്ള ജസീറ എയർവെയ്‌സ് വിമാനത്തിൽ (J9 1415)കുവൈറ്റിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 26 വയസ്സുള്ള കൂരാചുണ്ട് സ്വദേശിനി, ജൂൺ 4ന് ഖത്തർ എയർവെയ്‌സിൽ ഇറ്റലിയിൽ നിന്ന് ചെന്നൈയിൽ എത്തിയ 33 വയസുള്ള കോടഞ്ചേരി സ്വദേശി, ജൂൺ 18നുള്ള ജസീറ എയർവെയ്‌സ് വിമാനത്തിൽ (J9 1415)കുവൈറ്റിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 4 വയസ്സുള്ള കൂരാചുണ്ട് സ്വദേശിയായ പെൺകുട്ടി എന്നിവര്‍ക്കാണ് ഇന്ന് രോഗം പിടിപ്പെട്ടത്.

 coronavirus1

എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന ഒളവണ്ണ സ്വദേശികള്‍ (46, 6), ഏറാമല സ്വദേശി (28), അത്തോളി സ്വദേശി (36), പെരുവയല്‍ സ്വദേശി (51), കാവിലുംപാറ സ്വദേശി(55), മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കൊടുവളളി സ്വദേശി (വിദ്യാര്‍ത്ഥി 16), ഉണ്ണികുളം സ്വദേശി (29), കടലുണ്ടി സ്വദേശി (29), ഓമശ്ശേരി സ്വദേശി (56) എന്നിവരാണ് ഇന്ന് രോഗമുക്തി നേടിയത്.

ഇന്ന് പുതുതായി വന്ന 1,016 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 16,806 പേര്‍ നിരീക്ഷണത്തിലുണ്ട്്. ജില്ലയില്‍ ഇതുവരെ 44,912 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 53 പേര്‍ ഉള്‍പ്പെടെ 198 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 141 പേര്‍ മെഡിക്കല്‍ കോളേജിലും 57 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 42 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് 234 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 11,799 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 11,506 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 11,251 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 293 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. ഇപ്പോള്‍ 78 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.

ഇതില്‍ 31 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 43 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും രണ്ടുപേര്‍ കണ്ണൂരിലും ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ.് ഒരാള്‍ കളമശ്ശേരയിലും ചികിത്സയിലുണ്ട്. ഇതുകൂടാതെ ഒരു പാലക്കാട് സ്വദേശിയും ഒരു വയനാട് സ്വദേശിയും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശിയും ഒരു തമിഴ്‌നാട് സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+