കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയില്‍ 7 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 6 പേര്‍ക്ക് രോഗമുക്തി

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറ് പേര്‍ക്ക് രോഗമുക്തി നേടാന്‍ സാധിച്ചെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഏഴുപേരുടേയും ആരോഗ്യനില തൃപ്തികരമാണ്. എഫ്.എല്‍.ടി.സി യില്‍ ചികിത്സയിലായിരുന്ന അഴിയൂര്‍ സ്വദേശികള്‍ ( 32, 59 വയസ്സ്), കുന്നുമ്മല്‍ സ്വദേശി (58), കൊയിലാണ്ടി സ്വദേശികള്‍ (65, 52), തുറയൂര്‍ സ്വദേശി (49) എന്നിവരാണ് രോഗമുക്തി നേടിയവര്‍.

ഇതോടെ ജില്ലയില്‍ ഇതുവരെ പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ എണ്ണം 226 ഉം രോഗമുക്തി നേടിയവര്‍ 142 ഉമായി. ഒരാള്‍ ചികിത്സയ്ക്കിടെ മരണപ്പെട്ടു. ഇപ്പോള്‍ 83 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 31 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 47 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും രണ്ടുപേര്‍ കണ്ണൂരിലും, രണ്ടുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ് ഒരാള്‍ കളമശ്ശേരയിലും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു പാലക്കാട് സ്വദേശി, ഒരു വയനാട് സ്വദേശി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും ഒരു വയനാട് സ്വദേശിയും ഒരു തമിഴ്നാട് സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

corona

അതേസമയം കേരളത്തില്‍ തുടര്‍ച്ചയായ ഏഴാം ദിവസം കോവിഡ് രോഗികളുടെ എണ്ണം നൂറ് കടന്നു. 123 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. 53 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ വിദേശത്ത് നിന്ന് വന്നവരും 33 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 6 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. പാലക്കാട് 24, ആലപ്പുഴ 18. പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം 10, തൃശ്സൂര്‍ 10, കണ്ണൂര്‍ 9, കോഴിക്കോട് 7, മലപ്പുറം 6, കാസര്‍കോട് 4, ഇടുക്കി 3, തിരുവനന്തപുരം എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

പ്രവാസികളുടെ മടക്കത്തില്‍ കേരളത്തിന് അഭിനന്ദനവുമായി കേന്ദ്രം; വി മുരളീധരന് തിരിച്ചടിപ്രവാസികളുടെ മടക്കത്തില്‍ കേരളത്തിന് അഭിനന്ദനവുമായി കേന്ദ്രം; വി മുരളീധരന് തിരിച്ചടി

കണ്ണൂരിൽ നിർമാണ തൊഴിലാളിയുടെ മരണം: കൊലപാതക സാധ്യതയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്കണ്ണൂരിൽ നിർമാണ തൊഴിലാളിയുടെ മരണം: കൊലപാതക സാധ്യതയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

Kozhikode
English summary
7 more covid case conformed in kozhikode, 6 recoverd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X