• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോഴിക്കോട് ജില്ലയില്‍ ഏഴു പേര്‍ക്കു കൂടി കോവിഡ്; ദമ്പതികള്‍ ഉള്‍പ്പടെ 6 പേര്‍ക്ക് രോഗമുക്തി

കോഴിക്കോട്; കോഴിക്കോട് ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി.വി അറിയിച്ചു. ഇന്ന് പോസിറ്റീവായവരില്‍ അഞ്ച് പേര്‍ വിദേശത്തു നിന്നും (ബഹ്റൈന്‍-1 സൗദി-1 ഖത്തര്‍-3)ഒരാള്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ബാംഗ്ലൂരില്‍ നിന്നും വന്നവരാണ്. അതേസമയം ഇന്ന് ജില്ലയില്‍ 6 പേര്‍ കോവിഡ് മുക്തി നേടി. എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന നന്മണ്ട സ്വദേശിനി (22), നന്മണ്ട സ്വദേശി (55), കിഴക്കോത്ത് സ്വദേശിനി (26), ഒളവണ്ണ സ്വദേശി (50), പാലക്കാട് സ്വദേശിനി (22), മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പനങ്ങാട് സ്വദേശികളായ 38,30 വയസ്സുള്ള ദമ്പതികള്‍ എന്നിവരാണ് ഇന്ന് കോവിഡ് മുക്തരായത്.

ജില്ലയില്‍ ഇന്ന് പുതുതായി 1622 പേരെ കൂടി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ 90 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവ് ആയി ചികില്‍സയിലാണ്. ഇതില്‍ 40 പേര്‍ മെഡിക്കല്‍ കോളേജിലും 45 പേര്‍ എഫ്.എൽ.ടി.സി യിലും രണ്ട് പേര്‍ കണ്ണൂരിലും ഒരാള്‍ മഞ്ചേരിയിലും ഒരാള്‍ കളമശ്ശേരിയിലും ഒരാള്‍ തലശ്ശേരിയിലും ചികില്‍സയിലാണ്. കൂടാതെ ഒരു മലപ്പുറം സ്വദേശി മൂന്ന് വയനാട് സ്വദേശി ഒരു തമിഴ്‌നാട് സ്വദേശിയും ജില്ലയില്‍ ചികില്‍സയിലാണ്.

ഇന്ന് വന്ന 1,174 പേര്‍ ഉള്‍പ്പെടെ ആകെ 10,686 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 565 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 10,053 പേര്‍ വീടുകളിലും68 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 173 പേര്‍ ഗര്‍ഭിണികളാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Kozhikode

English summary
7 more covid positive case confirmed in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X