കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയില്‍ ഏഴ് പേര്‍ക്ക് കൂടി കോവിഡ്; സുഖം പ്രാപിച്ചത് 5 പേര്‍

Google Oneindia Malayalam News

കോഴിക്കോട്; ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം ചികിത്സയിലായിരുന്ന അഞ്ച് പേര്‍രോഗമുക്തി നേടിയിതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ മണിയൂര്‍ സ്വദേശികളായ രണ്ട് പേര്‍ (42, 46 വയസ്സ്), വടകര സ്വദേശി (42), അത്തോളി സ്വദേശി (42) എന്നീ നാലു പേര്‍ ജെ. 9 1413 ജെസീറ എയര്‍വേയ്‌സിന്റെ കുവൈത്ത്-കോഴിക്കോട് വിമാനത്തില്‍ എത്തുകയും സര്‍ക്കാര്‍ തയ്യാറാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

സ്രവ പരിശോധന നടത്തി ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേ്ക്ക് മാറ്റുകയുയാരിന്നു. 39 വയസ്സുള്ള കുറ്റിയാടി സ്വദേശിയാണ് അഞ്ചാമത്തെ ആള്‍. ഇദ്ദേഹം മെയ് 31 ന് ഐ.എക്‌സ്.1376 എയര്‍ ഇന്ത്യ വിമാനത്തില്‍ ബഹ്‌റൈനിനില്‍ നിന്നു കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തുകയും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേ്ക്ക് മാറ്റുകയുമായിരുന്നു.

 coronavirus1

34 വയസ്സുള്ള കാവിലുംപാറ സ്വദേശിയാണ് ആറാമത്തെ ആള്‍. ഇദ്ദേഹം മെയ് 27 ന് പുലര്‍ച്ചെ 12.30 ന് ഐ.എക്‌സ് അബുദാബി- കണ്ണൂര്‍ ഫ്‌ളൈറ്റില്‍ എത്തി. തുടര്‍ന്ന് എയര്‍പോര്‍ട്ട് ടാക്‌സിയില്‍ കാവിലുംപാറയിലുള്ള വീട്ടിലെത്തുകയും മെയ് 31 ന് രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് സ്രവ പരിശോധന നടത്തുകയും റിസള്‍ട്ട് പോസിറ്റീവ് ആവുകയും ചെയ്തു. കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലേക്ക് മാറ്റി.

Recommended Video

cmsvideo
കൊറോണ; കോഴിക്കോട് മാവൂർ പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോൺ

31 വയസ്സുള്ള എളേറ്റില്‍ സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകയാണ് ഏഴാമത്തെ ആള്‍. ഇവര്‍ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഓര്‍ക്കാട്ടേരി സ്വദേശി (56), ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസില്‍ ചികിത്സയിലായിരുന്ന അരിക്കുളം സ്വദേശി (22 വയസ്സ്), ഓര്‍ക്കാട്ടേരി സ്വദേശി (28), തിക്കോടി സ്വദേശി (46), കൊയിലാണ്ടി സ്വദേശി (43) എന്നിങ്ങനെ അഞ്ച് പേരാണ് ഇന്ന് രോഗമുക്തി നേടിയതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Kozhikode
English summary
7 more covid positive case conformed in kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X