Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് എട്ടു പേര്‍ക്ക്

കോഴിക്കോട്: ജില്ലയില്‍ ഇന്ന് എട്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 296 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരെല്ലാം വിദേശത്ത് ( ഖത്തർ -1 , സൗദി അറേബ്യ- 5, കുവൈറ്റ്‌ -2) നിന്നും വന്നവരാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

1-ജൂലൈ 1നുള്ള സൗദിയ എയർ വിമാനത്തിൽ (SV 3702) സൗദിയിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 40 വയസ്സുള്ള വടകര സ്വദേശി.വിമാനത്താവളത്തിൽ നിന്ന് പ്രൈവറ്റ് ടാക്സിയിൽ കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തി.അവിടെ വച്ച് റാപിഡ് ടെസ്റ്റ്‌ നടത്തി.ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോൾ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

2-ജൂലൈ 1നുള്ള സൗദിയ എയർ വിമാനത്തിൽ (SV 3702) സൗദിയിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 54 വയസ്സുള്ള പുതുപ്പാടി സ്വദേശി.വിമാനത്താവളത്തിൽ നിന്ന് പ്രൈവറ്റ് ടാക്സിയിൽ കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തി.അവിടെ വച്ച് റാപിഡ് ടെസ്റ്റ്‌ നടത്തി.ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോൾ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

3-ജൂൺ 20നുള്ള ജസീറ എയർവെയ്‌സ് വിമാനത്തിൽ (J 9 1415) കുവൈറ്റിൽ നിന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 35 വയസ്സുള്ള പയ്യാനക്കൽ സ്വദേശി.വിമാനത്താവളത്തിൽ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ രാത്രി 11മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. ജൂൺ 29ന് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കോഴിക്കോട് ഗവ: ജനറൽ ഹോസ്പിറ്റലിലെത്തി സ്രവ പരിശോധന നടത്തി.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചതോടെ ആംബുലൻസിൽ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി .ആരോഗ്യ നില തൃപ്തികരമാണ്.

4-ജൂൺ 18നുള്ള ജസീറ എയർവെയ്‌സ് വിമാനത്തിൽ (J 9 1405) കുവൈറ്റിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 45 വയസ്സുള്ള നരിക്കുനി സ്വദേശി. വിമാനത്താവളത്തിൽ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ കൊയിലാണ്ടിയുള്ള കോവിഡ് കെയര്‍ സെന്ററില്‍ ആക്കി. അവിടെ നിന്ന് പ്രൈവറ്റ് ടാക്സിയിൽ രാത്രി 11മണിയോടെ വീട്ടിലെത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു.ജൂൺ 30ന് രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കോഴിക്കോട് ഗവ: ജനറൽ ഹോസ്പിറ്റലിലെത്തി സ്രവ പരിശോധന നടത്തി.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചതോടെ ആംബുലൻസിൽ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി .ആരോഗ്യ നില തൃപ്തികരമാണ്.

 coronavirus1

5-ജൂൺ 30നുള്ള സൗദിയ എയർ വിമാനത്തിൽ (SV 3892) റിയാദിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 42 വയസ്സുള്ള അഴിയൂർ സ്വദേശി. വിമാനത്താവളത്തിൽ വെച്ച് റാപിഡ് പരിശോധന നടത്തി. പരിശോധനകൾക്ക് ശേഷം വിമാനത്താവളത്തിൽ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ എൻ ഐ റ്റിയിലെ കോവിഡ് കെയര്‍ സെന്ററില്‍ ആക്കി. ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോൾ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

6-ജൂൺ 30നുള്ള സൗദിയ എയർ വിമാനത്തിൽ (SV 3892) റിയാദിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 43 വയസ്സുള്ള ഏറാമല സ്വദേശിനി. വിമാനത്താവളത്തിൽ വെച്ച് റാപിഡ് പരിശോധന നടത്തി. പരിശോധനകൾക്ക് ശേഷം വിമാനത്താവളത്തിൽ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ എൻ ഐ റ്റിയിലെ കോവിഡ് കെയര്‍ സെന്ററില്‍ ആക്കി. ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോൾ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

7-ജൂൺ 30നുള്ള സൗദിയ എയർ വിമാനത്തിൽ (SV 3892) റിയാദിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 53 വയസ്സുള്ള ഉണ്ണികുളം സ്വദേശി. വിമാനത്താവളത്തിൽ വെച്ച് റാപിഡ് പരിശോധന നടത്തി. പരിശോധനകൾക്ക് ശേഷം വിമാനത്താവളത്തിൽ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ എൻ ഐ റ്റിയിലെ കോവിഡ് കെയര്‍ സെന്ററില്‍ ആക്കി. ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോൾ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

8-ജൂൺ 30നുള്ള എയർ ഇന്ത്യ വിമാനത്തിൽ (IX 1374) ഖത്തറിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 43 വയസ്സുള്ള ഏറാമല സ്വദേശി. വിമാനത്താവളത്തിൽ വെച്ച് റാപിഡ് പരിശോധന നടത്തി. പരിശോധനകൾക്ക് ശേഷം വിമാനത്താവളത്തിൽ നിന്ന് ജില്ലാ ഭരണകൂടം സജ്ജമാക്കിയ വാഹനത്തില്‍ കോവിഡ് കെയര്‍ സെന്ററില്‍ ആക്കി.ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോൾ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+