കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോഴിക്കോട് ജില്ലയില്‍ ഇന്ന് എട്ടുപേര്‍ക്ക് കൊവിഡ് ബാധ; ഒരാള്‍ക്ക് രോഗമുക്തി

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് എട്ടുപേര്‍ക്ക്. ഒരാള്‍ക്ക് രോഗമുക്തി നേടാനായി. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കോവൂര്‍ സ്വദേശി (58) ആണ് രോഗമുക്തി നേടിയത്. ഇപ്പോള്‍ 150 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതില്‍ 41 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 98 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 8 പേര്‍ കണ്ണൂരിലും 2 പേര്‍ മലപ്പുറത്തും ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്.

ഇതുകൂടാതെ ഒരു തിരുവനന്തപുരം സ്വദേശിയും ഒരു തമിഴ്നാട് സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും ഒരു പത്തനംതിട്ട സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും രണ്ട് തിരുവനന്തപുരം സ്വദേശികളും ഒരു എറണാകുളം സ്വദേശിയും ഒരു തൃശൂര്‍ സ്വദേശിയും ഒരു കൊല്ലം സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.

coronavirus

പുതുതായി 666 പേര്‍ കൂടി നിരീക്ഷണത്തിലായി. ഇന്ന് പുതുതായി വന്ന 666 പേരുള്‍പ്പെടെ ജില്ലയില്‍ 16772 പേര്‍ നിരീക്ഷണത്തിലുണ്ട്്. ജില്ലയില്‍ ഇതുവരെ 58,840 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്നവരില്‍ 44 പേരുള്‍പ്പെടെ 300 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 181 പേര്‍ മെഡിക്കല്‍ കോളേജിലും 119 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 7 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

സ്വര്‍ണ്ണക്കടത്ത്:കള്ളൻ കള്ളൻ എന്ന് വിളിച്ചുകൂവി യഥാർത്ഥ കള്ളനെ രക്ഷപ്പെടുത്താന്‍ ബിജെപി ശ്രമം:സപിഎംസ്വര്‍ണ്ണക്കടത്ത്:കള്ളൻ കള്ളൻ എന്ന് വിളിച്ചുകൂവി യഥാർത്ഥ കള്ളനെ രക്ഷപ്പെടുത്താന്‍ ബിജെപി ശ്രമം:സപിഎം

Kozhikode
English summary
8 more covid case confirmed in kozhikode today, 7 recoverd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X