Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട്; ഒരാള്‍ക്ക് രോഗമുക്തി

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. ഇവരില്‍ അഞ്ച് പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ 2, സൗദി 2, കുവൈത്ത് 1) മൂന്ന് പേര്‍ ചെന്നൈയില്‍ നിന്നും വന്നവരാണ്. എറണാകുളത്ത് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി ഇന്ന് രോഗമുക്തനായിട്ടുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 157 ഉം രോഗമുക്തി നേടിയവര്‍ 60 ഉം ആയി. ചികിത്സക്കിടെ ഒരാള്‍ മരിച്ചു.
ഇപ്പോള്‍ 96 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലുണ്ട്. ഇതില്‍ 23 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 66 പേര്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും മൂന്നു പേര്‍ കണ്ണൂരിലും മൂന്നു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്.

 coronavirus1

കൂടാതെ ഒരു മലപ്പുറം സ്വദേശിയും ഒരു വയനാട് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും ഒരു കണ്ണൂര്‍ സ്വദേശി കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയിലുണ്ട്. ഇന്ന് 175 സ്രവ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 8708 സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8631 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 8446 എണ്ണം നെഗറ്റീവ് ആണ്. 77 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുകയും 56 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ 8 പേര്‍ക്ക് പുറമെ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം, മലപ്പുറം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ 2 പേര്‍ക്ക് വീതവും, കൊല്ലം,വയനാട്, ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
    കോഴിക്കോട് ബീച്ചിൽ വിനോദസഞ്ചാരത്തിനു എത്തുന്നവർക്കെതിരെ കേസെടുത്തത് പോലീസ്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+