കോഴിക്കോട് ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 82 പേര്‍ക്ക്: സമ്പര്‍ക്ക രോഗികള്‍ 74
കോഴിക്കോട്; ജില്ലയില്‍ 82 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു.
വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കാണ് ഇന്ന് പോസിറ്റീവായത്. കുന്ദമംഗലം സ്വദേശികളായ പുരുഷന്‍ (52), (32), ചാലിയം സ്വദേശി പുരുഷന്‍ (36) എന്നിവരാണ് വിദേശത്ത് നിന്നും വന്നത്. കുന്ദമംഗലം സ്വദേശി പുരുഷന്‍ (40), വടകര സ്വദേശി സ്ത്രീ (45) എന്നിങ്ങനെ ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ട് പേര്‍ക്കു പോസിറ്റീവ് ആയി
സമ്പര്‍ക്കം വഴി 74 പേര്‍ക്കാണ് ഇന്ന് പോസിറ്റിവായത്. ചെക്യാട് - 26, തിരുവള്ളൂര്‍ - 10, പുറമേരി - 2, കോഴിക്കോട് കോര്‍പ്പറേഷന്‍ - 15, കുന്ദമംഗലം - 6, വടകര - 6, പെരുമണ്ണ - 1, ഒളവണ്ണ- 1, തിരുവങ്ങൂര്‍-1, മടപ്പള്ളി - 1, വില്ല്യാപ്പള്ളി - 1, എടച്ചേരി- 1, കൊയിലാണ്ടി മുന്‍സിപ്പാലിറ്റി - 1. ( കൂടാതെ സമ്പര്‍ക്കത്തില്‍ പെട്ട രണ്ട് മരണവും, കോഴിക്കോട് കോര്‍പ്പറേഷന്‍). എന്നിങ്ങനെയാണ് ഇന്നത്തെ സമ്പര്‍ക്ക കേസുകള്‍.

കുറ്റ്യാടി - സ്ത്രീ (22), എടച്ചേരി - പുരുഷന്‍ (65), തിരുവളളൂര്‍ - സ്ത്രീ (40). എന്നീ കേസുകളുടെ ഉറവിടം വ്യക്തമല്ല. ജില്ലയില്‍ കോവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരണപ്പെട്ടു. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ സ്വദേശിനി കൊളക്കാട്ടുതാഴംവയല്‍ വീട് റുഖിയാബി (67). രണ്ടാമത്തെ വ്യക്തി കോഴിക്കോട് പന്നിയങ്കര സ്വദേശി എം.പി. ഹൗസില്‍ മുഹമ്മദ്കോയ (58) ജൂലൈ 23ന് മരണപ്പെട്ടു












Click it and Unblock the Notifications