കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടകരയില്‍ വന്‍ കുഴല്‍പ്പണ വേട്ട: 89.59ലക്ഷം രൂപ പിടിച്ചെടുത്തു, പണം കടത്തുന്നത് മൈസൂരില്‍ നിന്നും!!

  • By Desk
Google Oneindia Malayalam News

വടകര: മൈസൂരില്‍ നിന്നും കടത്തുകയായിരുന്ന 89.59 ലക്ഷം രൂപയുടെ കുഴല്‍പണവുമായി മൂന്ന് പേര്‍ അറസ്റ്റില്‍. വില്യാപ്പള്ളി സ്വദേശികളായ നീലിയാറത്ത്കുനി സൈദ്(34), ബികെ മന്‍സില്‍ ബദറുദ്ധീന്‍(36), വികെ ഹൗസില്‍ ബഷീര്‍(42) എന്നിവരെയാണ് റൂറല്‍ എസ്പി ജി ജയദേവന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിവൈഎസ്പി സിആര്‍ സന്തോഷ്, സിഐ ടി മദസൂദനന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത സ്‌ക്വാഡ് പിടികൂടിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കൈനാട്ടിയില്‍ വച്ചാണ് സംഘം പിടിയിലാവുന്നത്.

അഴിയൂര്‍ എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപം വച്ച് പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ കെ എല്‍ 18 യു 1843 മൈക്ര കാറിനെ പിന്തുടര്‍ന്നാണ് കൈനാട്ടി സിഗ്നലില്‍ വച്ച് പിടികൂടിയത്. കാറിന്റെ പിന്‍സീറ്റില്‍ പ്രത്യേക അറയുണ്ടാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. രണ്ടായിരം, അഞ്ഞൂറ് എന്നീ നോട്ടുകളാണ് പിടികൂടിയത്.

blackmoney

മൈസൂരില്‍ നിന്നും തലശേരി വഴിയാണ് ഇവര്‍ പണം കൊണ്ടുവന്നത്. വില്യാപ്പള്ളി അടക്കമുള്ള പ്രദേശങ്ങളില്‍ വിതരണം ചെയ്യാനാണ് പണം എത്തിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞതായി റൂറല്‍ എസ്പി ജി ജയദേവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ അടുത്തകാലത്തായി വടകരയില്‍ പിടികൂടിയതില്‍ വച്ച് ഏറ്റവും വലിയ ഹവാല വേട്ടയാണ് ഇന്നലെ പിടികൂടിയത്. പ്രതികളെയും പണവും കോടതയില്‍ ഹാജരാക്കി. തുടര്‍ന്ന് കോടതിയുടെ റിപോര്‍ട്ട് ലഭിച്ച ശേഷം പണം എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. എസ്‌ഐ ഗംഗാധരന്‍, എഎസ്‌ഐ കെപി രാജീവന്‍, സീനിയര്‍ സിപിഒമാരായ കെ യൂസഫ്, പ്രദീപന്‍, സിപിഒ മാരായ ഷാജി, ഷിനു, ഷിറാജ്, അജേഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Kozhikode
English summary
89.59 lakhs of Black money seized from Vadakara.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X