കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉണ്ണികുളം പഞ്ചായത്ത് ദേശീയതലത്തില്‍ ഒന്നാമത്; ചെലവഴിച്ചത് 89 കോടി, സാഗിയുടെ ഭാഗമായി 74 പദ്ധതികൾ!

  • By Desk
Google Oneindia Malayalam News

ബാലുശേരി: സന്‍സദ് ആദര്‍ശ് ഗ്രാമയോജന(സാഗി) പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തി ബാലുശ്ശേരി ബ്ലോക്കിലെ ഉണ്ണികുളം പഞ്ചായത്ത് ദേശീയ തലത്തില്‍ ഒന്നാമതെത്തി. എംകെ രാഘവന്‍ എംപി സാഗിയുടെ ആദ്യഘട്ടത്തില്‍ ദത്തെടുത്ത ഉണ്ണികുളം പഞ്ചായത്തില്‍ 89 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

<strong>നഴ്സ് ആന്‍ലിയയുടെ ദുരൂഹമരണം: ഭര്‍ത്താവ് ജസ്റ്റിന്‍െ്‌റ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു</strong>നഴ്സ് ആന്‍ലിയയുടെ ദുരൂഹമരണം: ഭര്‍ത്താവ് ജസ്റ്റിന്‍െ്‌റ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു

സാഗിയുടെ അവലോകന യോഗം ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എം.കെ.രാഘവന്‍ എംപിയുടെയും കലക്ടര്‍ എസ്.സാംബശിവറാവുവിന്റെയും സാന്നിധ്യത്തില്‍ നടത്തി. രണ്ടാം ഘട്ടത്തില്‍ അദ്ദേഹം ദത്തെടുത്ത കൂരാച്ചുണ്ട് പഞ്ചായത്തിലെ പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. സാഗിയുടെ ഭാഗമായി 74 പദ്ധതികളാണ് നിലവിലുള്ളത്. മാര്‍ച്ച് 31നകം പദ്ധതികള്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.

MK Ragavan

പിഎയു പ്രോജക്ട് ഡയറക്ടര്‍ കെ.പ്രദീപന്‍, ചാര്‍ജ് ഓഫിസര്‍ വി.കെ.ശ്രീലത, കോ-ഓഡിനേറ്റര്‍ കെ.ബാബുരാജന്‍ എന്നിവരും വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികളും യോഗത്തില്‍ പങ്കെടുത്തു. 2014 ഒക്ടോബര്‍ 11ന് ആരംഭിച്ച കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് സാഗി. ഓരോ എംപിയും ഒരു ഗ്രാമപഞ്ചായത്തിനെ ദത്തെടുത്ത് പഞ്ചായത്തിനെ സമഗ്രവികസനത്തിലൂടെ മാതൃകാ ആദര്‍ശ് ഗ്രാമപഞ്ചായത്ത് ആക്കിമാറ്റുകയാണ് സാഗിയിലൂടെ ലക്ഷ്യമിടുന്നത്.

Kozhikode
English summary
89 crore consumed in Unnikulam Panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X