Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ആശങ്കയൊഴിയുന്നില്ല: ജില്ലയില്‍ ഇന്ന് 93 പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കം 64

കോഴിക്കോട്: കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നാലുപേർ ഇന്ന് മരിച്ചു. മലപ്പുറം, കൊയിലാണ്ടി, വയനാട്, ഒളവണ്ണ സ്വദേശികളാണ് മരിച്ചത്. ഇവരില്‍ കൊയിലാണ്ടി സ്വദേശി കോവിഡ് ബാധിച്ചാണ് മെഡിക്കല്‍ കോളേജിലെത്തിയതെങ്കിലും പിന്നിട് നടത്തിയ ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവ് കണ്ടെത്തിയിരുന്നു. മറ്റ് മൂന്നുപേരുടെയും മരണ കാരണം കൊവിഡാണോ എന്ന് സ്ഥിരീകരിക്കാന്‍ ശ്രവസാമ്പിളുകള്‍ ആലപ്പുഴ ലാബിലേക്കയച്ചു.

അതേസമയം, ജില്ലയില്‍ ഇന്ന് 93 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
വിദേശത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 19 പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.സമ്പര്‍ക്കം വഴി 64 പേര്‍ക്കാണ് രോഗം ബാധിച്ചത്. എട്ട് പേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ 17 അതിഥി തൊഴിലാളികള്‍ക്ക് കൂടി പോസിറ്റീവായി. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 17 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ആറുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1142 ആയി.

ഉറവിടം വ്യക്തമല്ലാത്തവര്‍ - 8

1) തിരുവള്ളൂര്‍ സ്വദേശി (60)
2) കുന്നമംഗലം സ്വദേശി (58)
3 മുതല്‍ 8 വരെ കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ - 6
40, 21, 44, 37, 46, 38 (ബേപ്പൂര്‍, ഡിവിഷന്‍. 21, 2, 20, 50).

വിദേശത്ത് നിന്ന് എത്തിയവര്‍ - 2

9) കൊടുവളളി സ്വദേശി (27)
10) കൊയിലാണ്ടി സ്വദേശി (48).

 coronabhopa

ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 19

11 മുതല്‍ 27 വരെ) - കോഴിക്കോട് കോര്‍പ്പറേഷന്‍ - 17
അതിഥിതൊഴിലാളികള്‍- 55, 22, 40, 32, 30, 22,37, 27, 26, 37, 48, 37,22, 19, 24, 73, 27 (നടക്കാവ്, മെഡിക്കല്‍ കോളേജ്, ഡിവിഷന്‍. 20, 59, 60, 63).
28). തിരുവള്ളൂര്‍ സ്വദേശി (35)
29). ചെറുവണ്ണൂര്‍ (പേരാമ്പ്ര ) സ്വദേശി (29).

സമ്പര്‍ക്കം വഴി - 64

30 മുതല്‍ 46 വരെ) - കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍-(19,38,53,9,10,5,34,11,(10 മാസം)
സ്വദേശിനികള്‍ - (34, 61, 66, 54, 30) (52,25,26 ആരോഗ്യപ്രവര്‍ത്തക).

47, 48). ബാലുശ്ശേരി സ്വദേശിനികള്‍ - 41, (38, ആരോഗ്യപ്രവര്‍ത്തക)
49.50). ചെക്യാട് സ്വദേശി - 32, സ്വദേശിനി-23
51, 52). ചാത്തമംഗലം സ്വദേശികള്‍ - 29, 66

53 മുതല്‍ 64 വരെ - കൊടുവള്ളി സ്വദേശികള്‍ - 6, 19, 22,22, സ്വദേശിനികള്‍ - 17, 42, 55, 16, 40, 8, 40, 45.
65, 66, 67). കോട്ടൂര്‍ സ്വദേശി - 76, സ്വദേശിനികള്‍- 65, 42

68 മുതല്‍ 71 വരെ) - കൊയിലാണ്ടി സ്വദേശികള്‍ - 54, 36, 48, 26.
72 മുതല്‍ 77 വരെ) -മാവൂര്‍ സ്വദേശികള്‍ - 27, 80,52, സ്വദേശിനികള്‍- 3, 33,67
78 മുതല്‍ 81 വരെ) - മുക്കം സ്വദേശികള്‍ - 60,33, സ്വദേശികള്‍ - 36, 46.
82. നന്മണ്ട സ്വദേശി - 30 (ആരോഗ്യപ്രവര്‍ത്തകന്‍)
83) വില്യാപള്ളി സ്വദേശിനി-62
84 മുതല്‍ 86 വരെ) - ഒളവണ്ണ സ്വദേശി - 5, സ്വദേശിനികള്‍ - 24, 22
87) ഓമശ്ശേരി സ്വദേശി - 51
88) പെരുവയല്‍ സ്വദേശി - 32
89) താമരശ്ശേരി സ്വദേശിനി - 29 (ആരോഗ്യപ്രവര്‍ത്തക)
90,91) തിരുവള്ളൂര്‍ സ്വദേശികള്‍ - 55,29
92, 93) തിരുവമ്പാടി സ്വദേശിനികള്‍ - 45,42

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 1142
കോഴിക്കോട് മെഡിക്കല്‍ കോളേജ് - 269
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി - 170
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 138
ഫറോക്ക് എഫ്.എല്‍.ടി. സി - 131
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 147
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 124
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 111
എന്‍.ഐ.ടി - നൈലിറ്റ് എഫ്.എല്‍.ടി. സി - 18
സ്വകാര്യ ആശുപത്രികള്‍ - 30

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 4
(മലപ്പുറം - 2, എറണാകുളം - 1 പാലക്കാട് - 1 )
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ - 94

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 122 പേര്‍ രോഗമുക്തി നേടി.

കോഴിക്കോട് കോര്‍പ്പറേഷന്‍ - 33, ചെറുവണ്ണൂര്‍ - 1, തിരുവള്ളൂര്‍ - 6, ഒളവണ്ണ - 2, കടലുണ്ടി - 8, വടകര - 8, ഓമശ്ശേരി - 2, പെരുവയല്‍ - 6, കക്കോടി - 1, വില്യാപ്പള്ളി - 3, കുന്നമംഗലം - 2, രാമനാട്ടുകര - 6, മണിയൂര്‍ - 1, നാദാപുരം - 1, ഉള്ള്യേരി - 1, നരിക്കുനി - 1, നന്മണ്ട - 1, ഉണ്ണികുളം - 1, മേപ്പയ്യൂര്‍ - 3, മാവൂര്‍ - 3, കൊയിലാണ്ടി - 7, ചെങ്ങോട്ട്കാവ് - 1, കോട്ടൂര്‍ - 1, തിരുവമ്പാടി - 2, ചോറോട് - 5, ഏറാമല - 1,
ഒഞ്ചിയം - 1, പനങ്ങാട് - 1, പുതുപ്പാടി - 1, തിക്കോടി - 7, വയനാട് - 2, കോടഞ്ചേരി - 3.

ജില്ലയില്‍ പരിശോധിച്ച സ്രവ സാംപിളുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ മാത്രം 3884 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 101184 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 95266 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 92701 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 5918 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

പുതുതായി വന്ന 235 പേര്‍ ഉള്‍പ്പെടെ ആകെ 3230 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 613 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും, 2577 പേര്‍ വീടുകളിലും, 40പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 26 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 28575 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

പുതുതായി വന്ന 433 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14578 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 81500 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 104 പേര്‍ ഉള്‍പ്പെടെ 1067 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 287 പേര്‍ മെഡിക്കല്‍ കോളേജിലും, 161 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 132 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 118 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 140 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും, 95 പേര്‍ മണിയൂര്‍ നവോദയ എഫ് എല്‍ ടി സിയിലും, 116 പേര്‍ എഡബ്ലിയുഎച്ച് എഫ് എല്‍ ടി സിയിലും, 18 പേര്‍ എന്‍.ഐ.ടി - നൈലിറ്റ് എഫ്.എല്‍.ടി.സി ആണ് നിരീക്ഷണത്തിലുള്ളത്. 90 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+