Get Updates
Get notified of breaking news, exclusive insights, and must-see stories!

4 അതിഥി തൊഴിലാളികള്‍ ഉള്‍പ്പടെ കോഴിക്കോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 95 പേര്‍ക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 95 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 10 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകിച്ചത്. ഇതില്‍ നാല് പേര്‍ അഥിതി തൊഴിലാളികളാണ്. സമ്പര്‍ക്കം വഴി 75 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5 കേസുകളുടെ ഉറവിടം വ്യക്തമല്ല. 10 പേരുടെ വിവരങ്ങള് ലഭ്യമാവുന്നേയുള്ളൂവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഇതോടെ ഇപ്പോള്‍ 746 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്. അതേസമയം ഇന്ന് 49 പേര്‍ക്ക് രോഗമുക്തി നേടാനായി.

ഇന്ന് പുതുതായി വന്ന 582 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 11459 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 78856 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 100 പേര്‍ ഉള്‍പ്പെടെ 780 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 246 പേര്‍ മെഡിക്കല്‍ കോളേജിലും 117 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 97 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 95 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 198 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 5 പേര്‍ മണിയൂര്‍ എഫ് എല്‍ ടി സിയിലും 22 പേര്‍ എഡബ്ലിയുഎച്ച് എഫ്എല്‍ടിസിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 54 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

coron

ഇന്ന് 1101 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 63361 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 62039 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 60576 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1322 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. ജില്ലയില്‍ ഇന്ന് വന്ന 140 പേര്‍ ഉള്‍പ്പെടെ ആകെ 3574 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 602 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2914 പേര്‍ വീടുകളിലും, 58 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 14 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 26002 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 5 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 753 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. ഇന്ന് ജില്ലയില്‍ 4447 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 9531 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

Recommended Video

cmsvideo
    01-08-2020, കോവിഡ് 19: ജില്ലയിൽ 95 പേർക്ക് രോഗബാധ; 49 പേരുടെ ഫലം നെഗറ്റീവായി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+