13 മണിക്കൂർ പുഴയിൽ; നേരംവെളുക്കും വരെ കഴുത്തറ്റം വെള്ളത്തിൽ ഉറങ്ങാതിരുന്നു; അത്ഭുതകരമായി രക്ഷപ്പെട്ട് 78കാരി
താമരശ്ശേരി: ഒഴുക്കിൽ പെട്ട വയോധിക അത്ഭുതകരമായി രക്ഷപ്പെട്ടു. കട്ടിപ്പാറയിലെ ചെമ്പ്രകുണ്ട കടുവാക്കുന്ന് ആനക്കയം ഭാഗത്താണ് കടുവാക്കുന്ന് കമലാക്ഷി(78) ഒഴുക്കിൽപ്പെട്ടത്. 13 മണിക്കൂറിന് ശേഷമാണ് ജീവിതത്തിലേക്ക് ഇവർ തിരിച്ചുവന്നത്. പുഴയിലേക്ക് ഇറങ്ങിയപ്പോൾ കാലുതെന്നി ഒലിച്ചുപോയതായാണ് കമലാക്ഷി പറയുന്നത്.
കുത്തൊഴുക്കിൽ കുറേ ദൂരം പോയപ്പോൾ ആറ്റുവഞ്ചിയും കാട്ടുവള്ളിയുമൊക്കെ ഉള്ള ഒരിടത്ത് പിടിത്തംകിട്ടിയെന്നും തലയൊഴികെ ഉടലാകെ വെള്ളത്തിലായിരുന്നു രാത്രി മുഴുവൻ എന്ന് കമലാക്ഷി പറഞ്ഞു.

താെണ്ട അടഞ്ഞുപോയിരുന്നെന്നും രാത്രി മുഴുവൻ ഉറങ്ങിയില്ലെന്നും കമലാക്ഷി പറഞ്ഞു. നേരം വെളുത്തപ്പോൾ ഒലിച്ചെത്തിയ ഒരു ഓടക്കമ്പ് കുത്തിയാണ് പുഴയിൽ ഉണ്ടായിരുന്ന ഒരു പാറയിലേക്ക് കമലാക്ഷി കയറിയിരുന്നത്,
കമലാക്ഷിക്ക് വേണ്ടി നാടൊട്ടാകെ തിരച്ചിൽ നടത്തുമ്പോൾ മരണത്തോട് മല്ലിടുകയായിരുന്നു ഈ സ്ത്രീ. പുഴയുടെ അമ്പത് മീറ്റർ മുകളിൽ വരെ കമലാക്ഷിയെ തിരഞ്ഞ് ആളുകൾ എത്തിയിരുന്നവെങ്കിലും ഇരുട്ടായത് കൊണ്ട് കണ്ടില്ല.
കുളിക്കാൻ ഇറങ്ങിയപ്പോഴാണ് കാൽവഴുതി ഇവർ പുഴയിൽ വീണുപോയത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്കാണ് കണ്ടെത്തുന്നത്.
പാറയുടെ മുകളിൽ സാഹയം തേടി നിൽക്കുന്ന കമാലാക്ഷിയെ മിഥുൻ, രാജേഷ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് കണ്ടെത്തിയത്. പിന്നാലെ സ്റ്റേഷൻ ഓഫീസർ ടി ജാഫർ സാദിഖിന്റെ നേതൃത്വത്തിലുള്ള നരിക്കുനി അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഇവരെ കരയ്ക്കെത്തിച്ചു. കമാലക്ഷിയുടെ മകളും ഭർത്താവും ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി ഏഴോടെ ഇവർ തിരിച്ചെത്തിയപ്പോൾ മുൻപിലെ വാതിൽ അടച്ചിരിക്കുകയും പിറകിലെ വാതിൽ തുറന്നിരിക്കുകയുമായിരുന്നു. ഇതോടെ കമലാക്ഷിക്കായുള്ള തിരച്ചിൽ തുടങ്ങി, ചെരുപ്പ് അർധരാത്രിയോടെ വീടിന് സമീപത്തെ കടവിൽ നിന്ന് കണ്ടെത്തിയതോടെ പുഴയിലെ ഒഴുക്കിൽപ്പെട്ടതാണെന്ന് മനസ്സിലായി.
നരിക്കുനി അഗ്‌നിരക്ഷാസേനയും നാട്ടുകാരും പുലർച്ചെ ഒന്നര വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താ ന്ന് പുലർച്ചെമുതൽ തുടങ്ങിയ തിരച്ചിലിനൊടുവിലാണ് കമലാക്ഷിയെ കണ്ടെത്തുന്നത്. താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം കമലാക്ഷിയെ വീട്ടിലേക്ക് കാെണ്ടുപോയി.












Click it and Unblock the Notifications