• search
  • Live TV
കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ അശ്ലീലം, വിദേശത്തുള്ള യുവാവിന് കിട്ടിയത് മുട്ടന്‍പണി..!!

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അശ്ലീല വാക്കുകള്‍ എഴുതിച്ചേര്‍ത്ത യുവാവിന്റെ പേരില്‍ കേസെടുത്തതായി റിപ്പോര്‍ട്ട്. ബേപ്പൂര്‍ സ്വദേശിയും മൂഴിക്കലില്‍ താമസക്കാരനുമായ അസ്താബ് അന്‍വറിന്റെ പേരിലാണ് കേസ്. പ്രവാസിയായ ഇയാള്‍ അബുദാബിയില്‍ നിന്നാണ് അശ്ലീല വാക്കുകള്‍ പോസ്റ്റ് ചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ എഞ്ചിനിയറായി ജോലി ചെയ്യുകയാണ് ഇയാള്‍.

തിരുവനന്തപുരം സ്വദേശിയാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. തുടര്‍ന്ന് തിരുവവന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് നിന്ന് സൈബര്‍ സെല്‍ മുഖേന അന്വേഷിച്ചപ്പോഴാണ് യുവാവിന്റെ മേല്‍വിലാസം ലഭിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് അബുദാബിയില്‍ ജോലി കിട്ടി പോയത്. തിരുവനന്തപുരം സ്വദേശിയുടെ പരാതി കോഴിക്കോട് സിറ്റി പൊലീസ് മേധാവി എ വി ജോര്‍ജിന് കൈമാറിയിട്ടുണ്ട്. കേസിന്റെ അന്വേഷണ ചുമതല ചേവായൂര്‍ എസ് ഐ കെ അനില്‍ കുമാറിനാണ്. നിലവില്‍ വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് നടത്തുന്നുണ്ട്.

നേരത്തെ വാട്‌സാപ്പിലൂടെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു. നെയ്യാര്‍ വന്യജീവി സങ്കേതം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജെ സുരേഷിനെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് സസ്‌പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതു കൂടാതെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കുന്നതിനെതിരെ ഇയാള്‍ പ്രചാരണം നടത്തിയിരുന്നു. സംഭവത്തില്‍ അന്വേഷണവിധേയമായാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്.

Kozhikode

English summary
A Case Has Filed against youth for posting obscenities comments on CM Pinarayi Vijayan Facebook page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X