താമരശേരിയില്‍ ദമ്പതികളെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി; കാറില്‍ കയറ്റിയത് തോക്കുചൂണ്ടി
കോഴിക്കോട്: താമരശേരിയില്‍ ദമ്പതികളെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. പരപ്പന്‍പൊയിലിലാണ് ഭര്‍ത്താവിനെയും ഭാര്യയെയും വീട്ടില്‍ക്കയറി ഒരു സംഘം തട്ടിക്കൊണ്ടുപോയത്. മാമ്പറ്റക്കുന്ന് മുഹമ്മദ് ഷാഫി, ഭാര്യ സനിയെയുമാണ് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്. ഇന്ന് വൈകീട്ട് ഒമ്പത് മണിയോടെയായിരുന്നു സംഭവം.
മൂന്നോ നാലോ പേരടങ്ങുന്ന സംഘം വീട്ടില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ടു പോകുകയാണെന്നാണ് വിവരം. അതിക്രമിച്ചെത്തിയ സംഘം തോക്കുചൂണ്ടി ബലമായി സ്വിഫ്റ്റ് കാറില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഷാഫിയെ കാറില്‍ കയറ്റിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ തടഞ്ഞ ഭാര്യയെയും സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് കുറച്ച് ദൂരം സഞ്ചരിച്ചതിന് ശേഷം ഭാര്യയെ വഴിയില്‍ ഇറക്കിവിടുകയായിരുന്നു.

ശേഷം ഷാഫിയുമായി സംഘം സ്ഥലം വിടുകയായിരുന്നു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സംശയക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നുണ്ടായിട്ടില്ല. കണ്ണൂര്‍ ഭാഷയില്‍ സംസാരിക്കുന്നവരാണ് തട്ടിക്കൊണ്ടുപോയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.ദുബായിയില്‍ ജോലി ചെയ്തിരുന്ന ഷാഫി ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. വീടിന് മുമ്പില്‍ നില്‍ക്കുകയായിരുന്ന ഷാഫിയെ നാലംഗ സംഘമെത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു.












Click it and Unblock the Notifications