കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മാധ്യമ പ്രവര്‍ത്തകന് നേരെ ആക്രമണം

  • By News Desk
Google Oneindia Malayalam News

കോഴിക്കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മാധ്യമ പ്രവര്‍ത്തകന് നേരെ രാത്രിയില്‍ ആള്‍കൂട്ട ആക്രമണം. കോഴിക്കോട് മാധ്യമത്തിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ സിപി ബിനീഷിനെയാണ് നരിക്കുനിക്കടുത്ത് കാവും പൊയിലില്‍ ആള്‍കൂട്ടം ആക്രമിച്ചത്.

ബുധനാഴ്ച്ച രാത്രി വീട്ടിലേക്ക് പോകുന്ന വഴിയാണ് ആക്രമണം. മോഷ്ടാവാണെന്ന് പറഞ്ഞ് മുക്കാല്‍ മണിക്കൂറോളം നടുറോഡില്‍ തടഞ്ഞുവെക്കുകയും ആക്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ കൊടുവള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയുന്ന 15 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

attack

ഇന്ത്യന്‍ ശിക്ഷാ നിയമം 143(അന്യായമായി തടഞ്ഞുവെക്കല്‍), 147,148( മാരാകയുധമേന്തി കലാപം), 341( തടഞ്ഞുവെക്കല്‍), 323( ആയുധമില്ലാതെ പരിക്കേല്‍പ്പിക്കല്‍), 506( ഭീഷണി) എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ ഫോണില്‍ ഒരു കോള്‍ വന്നിരുന്നു. അത് റദ്ദ് ചെയ്ത് വീണ്ടും യാത്ര തുടങ്ങുമ്പോഴാണ് ഒരാള്‍ ഭീഷണിയുമായി എത്തിയത്. മാധ്യമ പ്രവര്‍ത്തകനാണെന്ന് പറഞ്ഞിട്ടും ഇയാള്‍ കൂടുതല്‍ പേരെ വിളിച്ചുവരുത്തുകയുമായിരുന്നു. വടിയുമായെത്തിയ പതിനഞ്ചോളം പേര്‍ കാര്യമറിയാതെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നും നപിന്നീട് നാട്ടുകാരെത്തി അപമാനിക്കുകയായിരുന്നു. മാസ്‌ക് ധരിക്കാത്തവരായിരുന്നു ഇതില്‍ ഭൂരിഭാഗമെന്നും മോഷ്ടാവിനെ പിടികൂടിയെന്ന് പറഞ്ഞ് ബബിനീഷിന്റെ ചിത്രങ്ങും വീഡിയോകളും പകര്‍ത്തുകയും ചെയ്തതായും കൊടുവള്ളി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

അവിടെ നിന്നും പോകാനൊരുങ്ങുമ്പോള്‍ സംഘം വണ്ടിയുടെ താക്കോല്‍ ഊരിമാറ്റിയെന്നും വണ്ടി തടഞ്ഞുവെന്നും പരാതിയില്‍ പറയുന്നു.
പിന്നാലെ ബിനീഷ് പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. കൊടുവള്ളി സിഐ പി ചന്ദ്രമോഹന്‍ സ്ഥലത്തെത്തുകയായിരുന്നു. മോഷ്ടാക്കളുടെ ശല്യമുള്ളതിനാലാണ് നാട്ടുകാര്‍ ഇടപെട്ടതെന്ന് സ്ഥലത്തെത്തിയ പൊലീസുകാര്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്! ചികിത്സയിൽ 177 പേർ, ഇന്ന് രോഗമുക്തി 8 പേർക്ക്സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ്! ചികിത്സയിൽ 177 പേർ, ഇന്ന് രോഗമുക്തി 8 പേർക്ക്

കൊറോണ ബാധിച്ച ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യ: 20 ദിവസം മുമ്പ് മരിച്ചെന്ന് ആശുപത്രി അധികൃതർ, വിവാദം.കൊറോണ ബാധിച്ച ഭർത്താവിനെ കാണാനില്ലെന്ന് ഭാര്യ: 20 ദിവസം മുമ്പ് മരിച്ചെന്ന് ആശുപത്രി അധികൃതർ, വിവാദം.

Kozhikode
English summary
A Journalist Attacked in Kozhikkode by a Mob
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X