കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിറന്നവര്‍ക്കും പറന്നവര്‍ക്കുമിടയില്‍; സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു

  • By Desk
Google Oneindia Malayalam News

പേരാമ്പ്ര: ആരോഗ്യ മേഖലക്കൊപ്പം സാമൂഹ്യ സാഹിത്യരംഗത്തും ഏറെ തിളങ്ങാന്‍ കഴിഞ്ഞതിന്റെ തെളിവാണ് ഡോ.ഷിംനയുടെ കൃതിക്ക് വായനക്കാരിലൂടെ ലഭിക്കുന്ന അംഗീകാരമെന്ന് രമേശ് കാവില്‍ അഭിപ്രായപ്പെട്ടു.

ചാലുപറമ്പില്‍ കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഡോ. ഷിംന അസിസിന്റെ പിറന്നവര്‍ക്കും പറന്നവര്‍ക്കുമിടയില്‍ എന്ന കൃതിയെ കുറിച്ച് സാഹിത്യ സായാഹ്നവും അനുമോദനവും സാഹിത്യകാരനും ഗാന രചയിതാവുമായ രമേശ് കാവില്‍ ഉദ്ഘാടനം ചെയ്തു. എന്‍.പി. ഉമ്മര്‍കോയ അധ്യക്ഷനായി.

news


സജീര്‍ വാളൂര്‍ പുസ്തകം പരിചയപ്പെടുത്തി. പനങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം പി.കെ. നാസര്‍, മാധ്യമ പ്രവര്‍ത്തകന്‍ നൗഫല്‍ പനങ്ങാട്, കെ. ഞ്ഞബ്ദുകുള്ള, മുബീര്‍ കുന്നത്ത്, എം.ടി. അസ്സയിനാര്‍, കെ.കെ. ഹമീദ്, റുഫീദ നൂര്‍, സജ്‌ന ശാക്കിര്‍, എന്‍.പി. മുഹമ്മദ്, ഒ. എം. ബഷീര്‍ എന്നിവര്‍ സംസാരിച്ചു. മുബാറക്ക് കിനാലൂര്‍ സ്വാഗതവും ഉബൈദ് മാനന്തവാടി നന്ദിയും പറഞ്ഞു. ചടങ്ങില്‍ ഡോ. ഷിംന അസീസ് മറുപടി പ്രസംഗം നടത്തി.

Kozhikode
English summary
A meeting conducted in perambra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X