കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷാർജയില്‍ നിന്നും കാണാതായ കോഴിക്കോട് സ്വദേശിയെ കണ്ടെത്തിയത് മൈസൂരില്‍: ദുരൂഹത

Google Oneindia Malayalam News

കോഴിക്കോട്: ഷാർജയില്‍ നിന്നും കാണാതായ കോഴിക്കോട് പയ്യോളി സ്വദേശിയെ മൈസൂരുവില്‍ കണ്ടെത്തി. പയ്യോളി കീഴുർ ഐശ്വര്യയില്‍ പ്രദീഷിനെയാണ് മൈസൂരുവില്‍ വെച്ച് പൊലീസ് കണ്ടെത്തിയത്. കൂടുംബത്തോടൊപ്പമായിരുന്നു പ്രദീഷ് ഷാർജയില്‍ താമസിച്ചിരുന്നത്. എന്നാല്‍ സെപ്തംബർ 22 ന് ഭാര്യ ജോലിക്ക് പോയി തരിച്ചെത്തിയപ്പോള്‍ പ്രദീഷിനെ റൂമില്‍ കണ്ടില്ല.

നാട്ടിലേക്ക് മടങ്ങിയെന്ന് മനസ്സിലാക്കിയതോടെ ഭാര്യ നാട്ടിലെ ബന്ധുക്കളെ വിളിച്ച് വിവരം അറിയിച്ചു. ഇതേ തുടർന്ന് വീട്ടുകാർ പയ്യോളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സെപ്തംബർ 22 ന് രാത്രി 8.25 ന് എയർ ഇന്ത്യ വിമാനത്തില്‍ കരിപ്പൂർ വിമാനത്താവളത്തില്‍ പ്രദീഷ് എത്തിയതായി സ്ഥിരീകരിക്കുന്നത്.

വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് എത്താതെ

വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് എത്താതെ പ്രദീഷ് നേരെ പോയത് കോഴിക്കോട് കെ എസ് ആർ ടി സി സ്റ്റാന്‍ഡിലേക്കായിരുന്നു. കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിലെ സി സി ടി വി ദൃശ്യങ്ങളിൽ പ്രദീഷ് ബസ്സിൽ കയറുന്നതിനായി നടന്നു പോകുന്നതും 22 ന് രാത്രി പതിനൊന്നോടെ മൈസൂരുവിലേക്കുള്ളു ബസ്സില്‍ കയറുന്നതായും കണ്ടെത്തി.

അങ്ങനെയെങ്കില്‍ ലാലേട്ടനേയും പഴംകഞ്ഞിയെന്ന് വിളിക്കണ്ടെ: അത് ബിഗ്ബോസില്‍ തന്നെ പറഞ്ഞത്: ഫിറോസ്അങ്ങനെയെങ്കില്‍ ലാലേട്ടനേയും പഴംകഞ്ഞിയെന്ന് വിളിക്കണ്ടെ: അത് ബിഗ്ബോസില്‍ തന്നെ പറഞ്ഞത്: ഫിറോസ്

ഇതോടെ വയനാടും മൈസൂരും കേന്ദ്രീകരിച്ച്

ഇതോടെ വയനാടും മൈസൂരും കേന്ദ്രീകരിച്ചായി പൊലീസിന്റെ അന്വേഷണം. ഈ അന്വേഷണത്തിലാണ് 23 ന് മൈസുരു സെൻട്രൽ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. പിന്നാലെ ബന്ധുക്കളും പൊലീസും മൈസുരിലെത്തി പ്രദീഷിനെ കണ്ടെത്തുകയായിരുന്നു. നടപടി ക്രമങ്ങള്‍ പൂർത്തിയാക്കിയതിന് ശേഷം ചൊവ്വാഴ്ച് യുവാവിനെ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോഴിക്കോട് വിമാനമിറങ്ങിയ പ്രദീഷ്

കോഴിക്കോട് വിമാനമിറങ്ങിയ പ്രദീഷ് മാസ്കും നീല ഷർട്ടും കറുപ്പ് പാൻറ്സും ധരിച്ച് പോകുന്ന ദൃശ്യങ്ങൾ വിമാനത്താവളത്തിലെ സി സി ടി വിയില്‍ വ്യക്തമായിരുന്നു. പാർക്കിങ് സ്ഥലത്തുകൂടി മാസ്ക് ധരിച്ച് പുറത്തേക്കുപോവുന്നതാണ് കാണുന്നത്. എന്നാൽ ടാക്സി വിളിച്ചാൽ പരമാവധി രണ്ട് മണിക്കൂർ കൊണ്ട് നാട്ടിലെത്താവുന്ന ദൂരമായിട്ടും പ്രദീഷ് എത്തിച്ചേരാത്തതിൽ വീട്ടുകാരും ഷാർജയിലുള്ള പ്രദീഷി​ന്റെ കുടുംബവും ആശങ്കയിലായിരുന്നു.

'അതെല്ലാം ഫേക്കാണ് എന്നായിരിക്കും ദിലീപും കൂട്ടരും പറയുക: ഇവിടെ ഒന്നും നടന്നിട്ടില്ലെന്നും പറയും''അതെല്ലാം ഫേക്കാണ് എന്നായിരിക്കും ദിലീപും കൂട്ടരും പറയുക: ഇവിടെ ഒന്നും നടന്നിട്ടില്ലെന്നും പറയും'

കരിപ്പൂർ, പയ്യോളി പോലീസ് സ്റ്റേഷനുകളിൽ പരാതി

ഇതേ തുടർന്നാണ് പ്രദീഷിന്റെ അച്ഛൻ രാമകൃഷണൻ കരിപ്പൂർ, പയ്യോളി പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകുകയായിരുന്നു. പയ്യോളി സർക്കിൾ ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബു, എസ് ഐ കെ ടി രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എന്തുകൊണ്ടാണ് പ്രതി വീട്ടിലെത്താതെ മൈസൂരുവിലേക്ക് കടന്നത് എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 പയ്യോളിയില്‍ കാർ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി

അതേസമയം, പയ്യോളിയില്‍ കാർ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി അക്രമിച്ച കേസിലെ ദുരൂഹത ഇതുവരെ നീക്കാന്‍ സാധിച്ചിട്ടില്ല. കാർ തകർത്ത അക്രമികള്‍ മലപ്പുറം വേങ്ങര സ്വദേശി വിഷ്ണുവിനെ തോക്കുകൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പ്പിക്കുകുയം ചെയ്തിരുന്നു. കാറില്‍ വിശദമായ പരിശോധന നടത്തിയ ശേഷമായിരുന്നു ഇവരെ അക്രമി സംഘം വിട്ടയച്ചത്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട സംഘം ആളു മാറി

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട സംഘം ആളു മാറി നടത്തിയ ആക്രമണമാണെന്നാണ് പൊലീസിന്റെ നിഗമനം. ർ യാത്രികരായ നാലു പേരെ മറ്റൊരു കാറിലെത്തിയ സംഘമാണ് തടഞ്ഞുനിർത്തി അതിക്രമം കാട്ടുകയും ഇവരെ പയ്യോളിയിൽനിന്ന് മുഴുകുന്ന് ഭാഗത്തേക്ക് തട്ടിക്കൊണ്ടു പോകുകയായിരുന്നു.

Kozhikode
English summary
A native of Kozhikode who went missing from Sharjah was found in Mysore: a mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X