Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ലോഡ്ജില്‍ തലയ്ക്ക് വെടിയേറ്റ നിലയില്‍ കണ്ടെത്തിയ പേരാമ്പ്ര സ്വദേശി മരിച്ചു

പേരാമ്പ്ര: കോഴിക്കോട്ടെ സ്വകാര്യ ലോഡ്ജിനുള്ളില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ഇയാളെ ലോഡ്ജിനുള്ളില്‍ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. എയർഗൺ കൊണ്ട് നെറ്റിയിൽ സ്വയം വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഷംസുദീനെ കാണാതായെന്ന് കാണിച്ച് കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കെ എസ് ആർ ടിസി ബസ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജിനുള്ളില്‍ വെടിയേറ്റ നിലയില്‍ ഷംസുദീനെ കണ്ടെത്തുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 clt-gun

കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇയാൾ അസ്വസ്ഥനായിരുന്നെന്നാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ച ഷംസുദ്ദീനെ പിന്നീട് കോഴിക്കോട് മെഡി. കോളേജിലേക്ക് മാറ്റുകയായിരുന്നു. ആന്തരിക രക്തസ്രാവം രൂക്ഷമായതിനെ തുടർന്ന് ഷംസുദ്ധീനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.

യുവാവിനെ കാണാനില്ലെന്ന പരാതിയില്‍ സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോൺ ടവർ ലൊക്കേഷന്‍ മാവൂർ റോഡിലാണെന്ന് കാണിക്കുകയായിരുന്നു. നടക്കാവ് പൊലീസും ബന്ധുക്കളും ഫോണിലേക്ക് വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് ടവർ ലൊക്കേഷനില്‍ കൂടുതല്‍ വ്യക്തത വരുത്തി സമീപത്തെ ലോഡ്ജുകളില്‍ പരിശോധന നടത്തുകയായിരുന്നു.

ഒടുവില്‍ യുവാവ് മുറിയെടുത്ത ലോഡ്ജ് കണ്ടെത്തിയെങ്കില്‍ മുറിയുടെ വാതില്‍ അകത്ത് നിന്നും പൂട്ടിയിരിക്കുകയായിരുന്നു. പൊലീസ് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് തലക്ക് വെടിയേ റ്റ നിലയിൽ കാണുന്നത്. സൈനബയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+