മാളില്‍ സിനിമ കാണാനെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം, യുവാവ് അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് മാളില്‍ സിനിമ കാണാന്‍ എത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തെ തുടര്‍ന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി തട്ടൂര്‍ പറമ്പില്‍ കോക്കാട്ട് സെല്‍വ് തോമസിനെതിരെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. താമരശേരിയിലെ മാളില്‍ സിനിമ കാണാന്‍ എത്തിയ നെയ്യാറ്റിന്‍കര സ്വദേശിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്.

പൊതുപ്രവര്‍ത്തകയായ യുവതിയെ നിരന്തരം ശല്യം ചെയ്തതിനെ തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ താമരശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ബസില്‍ യാത്ര ചെയ്ത യുവതിയെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ശ്രിവരാഹം വാഴപ്പളളി ലെയ്‌നില്‍ സജി കുമാറിനെതിരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴക്കൂട്ടത്ത് നിന്ന് ഉള്ളൂരിലേക്ക് ബസില്‍ യാത്ര ചെയ്തിരുന്ന യുവതിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.
സംഭവം യുവതി കണ്ടക്ടറോട് പറയുന്നത് കണ്ട പ്രതി ബസില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. പ്രതിയുടെ ഫോട്ടോ ലഭിച്ചതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പരസ്യപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications