കൊയിലാണ്ടിയില്‍ ഓടുന്ന ട്രെയിനില്‍ നിന്നും യുവാവിനെ തള്ളിയിട്ട് കൊന്നു: പ്രതി പിടിയില്‍
കൊയിലാണ്ടി ആനക്കുളം റെയിൽവേ ഗേറ്റിനു സമീപത്ത് വെച്ചാണ് യുവാവിനെ തള്ളി താഴേക്കിട്ടത്.

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ സഹയാത്രികനെ ട്രെയിനില്‍ നിന്ന് തള്ളിക്കൊലപ്പെടുത്തി. ഒടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യുവാവിനെ കൂടെയുണ്ടായിരുന്നയാള്‍ ആക്രമിക്കുകയും പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു. സംഭവത്തില്‍ സംഭവത്തിൽ തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ (48) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമിക്കുന്നതിന്റേതേയും പുറത്തേക്ക് തള്ളിയിടുന്നതിന്റേയും സഹയാത്രികരില്‍ ചിലർ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 25 വയസ്സ് തോന്നിക്കുന്ന ഇയാള്‍ അന്യസംസ്ഥാന തൊഴിലാളിയാണെന്നാണ് നിഗമനം. കൊയിലാണ്ടി ആനക്കുളം റെയിൽവേ ഗേറ്റിനു സമീപത്ത് വെച്ചാണ് യുവാവിനെ തള്ളി താഴേക്കിട്ടത്. മംഗളൂരു- തിരുവനന്തപുരം മലബാർ എക്സ്പ്രസിൽ ഞായറാഴ്ച രാത്രി പത്തരയോടെയാണു സംഭവം. വാതിലിന് സമീപത്ത് നില്‍ക്കുകയായിരുന്ന പ്രതിയും യുവാവും തമ്മില്‍ തർക്കിക്കുന്നത് പുറത്ത് വന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. തർക്കത്തിന് പിന്നാലെ യുവാവിനെ തള്ളിത്താഴെയിടുകയായിരുന്നു. മറ്റ് സംഘർഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. മരിച്ച യുവാവിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി.
യാത്രക്കാർ വിവരം നൽകിയതിനെ തുടർന്ന്, പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് മറ്റ് യാത്രക്കാർ സോനു മുത്തുവിനെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു












Click it and Unblock the Notifications