കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആവിക്കല്‍ ഇന്ന് ശാന്തം: പ്ലാന്റിനെതിരെ അവസാന ശ്വാസം വരെ പോരാടുമെന്ന് ജനങ്ങള്‍

Google Oneindia Malayalam News

കോഴിക്കോട്: ആവിക്കലില്‍ കോർപ്പറേഷന്‍ സ്ഥാപിക്കുന്ന മാലിന്യ പ്ലാന്റിനെതിരായ സമരം ശക്തമാക്കുമെന്ന് സമരസമിതി. അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. എന്ത് തന്നെ വന്നാലും പ്ലാന്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നും സമരസമിതി പ്രവർത്തകർ പറയുന്നു. സർവ്വേ നടപടികള്‍ താല്‍ക്കാലികമായി നിർത്തിവെച്ചതിനാല്‍ ഇന്ന് പ്രദേശത്ത് സമരം ഇല്ല. സർവേയ്ക്കായി എപ്പോള്‍ കോർപ്പറേഷന്‍ ജീവനക്കാർ എത്തിയാലും തടയുമെന്നും സമരാനുകൂലികള്‍ വ്യക്തമാക്കി.

ദിലീപിന് വേണ്ടി ഇതിനെല്ലാം കൂട്ട് നില്‍ക്കുന്ന കുറേ പേരുണ്ട്; എന്നാല്‍ ഒരടി പിന്നോട്ട് പോവില്ല: മിനിദിലീപിന് വേണ്ടി ഇതിനെല്ലാം കൂട്ട് നില്‍ക്കുന്ന കുറേ പേരുണ്ട്; എന്നാല്‍ ഒരടി പിന്നോട്ട് പോവില്ല: മിനി

സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളാണെന്നാണ് ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ് പറഞ്ഞത്. വർഷങ്ങളായി ഇവിടെ ജീവിക്കുന്ന ഞങ്ങള്‍ സുരക്ഷിതമായ സാഹചര്യത്തിന് വേണ്ടിയാണ് സമരം ചെയ്യുന്നത്. എന്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങളെ തീവ്രവാദികള്‍ എന്ന് വിളിക്കുന്നത്. മുസാഫർ അഹമ്മദാണ് ഇവിടെ പ്ലാന്റ് സ്ഥാപിക്കാന്‍ നിർബന്ധം പിടിക്കുന്നത്. ഞങ്ങളൊക്കെ പുറത്ത് നിന്നും വന്നവരാണെന്നാണ് അദ്ദേഹം ആരോപിക്കുന്നതെന്നും പ്രതിഷേധക്കാർ പറയുന്നു.

ki

അതേസമയം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വെല്‍ഫെയർ പാർട്ടി രംഗത്ത് എത്തി. ജനകീയ സമരത്തെ പോലിസിനെ ഉപയോഗിച്ച് മർദ്ദിച്ചൊതുക്കുന്ന ഇടത് പക്ഷ സർക്കാരിൻ്റെ നയം പ്രതിഷേധാർഹമെന്ന് വെൽഫെയർ പാർട്ടി ആരോപിച്ചു. ആവിക്കൽ തോട് മലിനജല പ്ലാൻ്റിനെതിരെ സമരം നടത്തുന്ന ജനങ്ങളെ അതിക്രൂരമായ രീതിയിലാണ് പോലീസ് നേരിട്ടത്. ജനങ്ങൾ തിങ്ങിത്താമസിക്കുന്ന പ്രദേശത്ത് തന്നെ മലിനജല പ്ലാൻ്റ് സ്ഥാപിക്കുമെന്നുള്ള അധികാരികളുടെ പിടിവാശി ദുരൂഹമാണ്‌. പ്ലാൻ്റ് നിർമാണം നിർത്തിവെക്കാൻ സർക്കാർ തയ്യാറാവണവെന്ന് നേതാക്കൾ പറഞ്ഞു.

ഈ ഭാവന ഇതെന്ത് ക്യൂട്ടാണെന്ന് നോക്കിക്കേ: അധികമാരും കാണാത്ത ഭാവനയുടെ പുതിയ ലുക്ക്

കോഴിക്കോട് പട്ടണത്തോട് ചേർന്ന വെള്ളയിൽ പ്രദേശത്ത് പുതുതായി മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ ശ്രമിക്കുകയാണ് കോർപ്പറേഷൻ. ആ പ്രദേശത്തെ മത്സ്യ തൊഴിലാളികളും പാവപ്പെട്ടവരും സ്ത്രീകളും ഉൾപ്പടെ അവരുടെ ഉപജീവനത്തെയും സ്വസ്ഥമായ ജീവിതത്തെയും തകർക്കുന്ന മാലിന്യ പ്ലാന്റിനെതിരെ വലിയ സമരമുഖത്താണ്. ഇന്ന് സമര-ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാദേശത്ത് നടത്തിയ ഹർത്താലിന് നേരെ ഭീകരമായ പോലീസ് അതിക്രമം ആണുണ്ടായത്. സമര പ്രദേശവും പോലീസ് ഭീകരതയിൽ പരിക്കേറ്റവരെയും വെൽഫെയർ പാർട്ടി നേതാക്കൾ സന്ദർശിച്ചു. ഒപ്പം പോലീസ് ഭീകരതെക്കെതിരെ നടന്ന പ്രതിഷേധ സംഗമത്തിൽ എല്ലാ വിധ പിന്തുണയും അഭിവാദ്യങ്ങമ്യ അർപ്പിക്കുന്നതായും നേതാക്കള്‍ പറഞ്ഞു.

വെൽഫെയർ പാർട്ടി ജില്ല ജനറൽ സിക്രട്ടറി ടി.കെ മാധവൻ, പി.സി മുഹമ്മദ് കുട്ടി, മുസ്തഫ പാലാഴി, സുബൈദ കക്കോടി, ചന്ദ്രിക കൊയിലാണ്ടി, ഇ.പി.അൻവർ സാദത്ത് ,നഈം ഗഫൂർ എന്നിവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു.

Kozhikode
English summary
aavikkal calm today: will fight against the plant till their last breath; protesters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X