'നഗരസഭയോട് ചേര്‍ന്നുള്ള തദ്ദേശസ്ഥാപനങ്ങളിലെ എബിസി പദ്ധതി നഗരസഭ ഏറ്റെടുക്കണം'
കോഴിക്കോട്: നഗരസഭയോട് ചേര്‍ന്നുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ തെരുവ് നായ്ക്കളുടെ ജനന നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ (എബി സി പദ്ധതി) കാര്യക്ഷമമായി നടക്കുന്നില്ലെന്ന് പരാതിയുയര്‍ന്ന സാഹചര്യത്തില്‍ സമീപ സ്ഥാപനങ്ങളിലെ എ ബി സി പ്രവര്‍ത്തനങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ നഗരസഭാ അധികൃതര്‍ തയ്യാറാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്. കോഴിക്കോട് നഗരസഭയില്‍ എ ബി സി പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായി നടക്കുന്നുണ്ടെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഉത്തരവില്‍ പറഞ്ഞു. കോഴിക്കോട് ജില്ലാ കോടതി വളപ്പിലെ തെരുവ് നായ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ എന്‍ ഷംസുദ്ദീന് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

നഗരസഭാ സെക്രട്ടറിയില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. 2019 മാര്‍ച്ച് 1 ന് പുളക്കടവില്‍ തെരുവു നായ്ക്കളുടെ ജനന നിയന്ത്രണ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നാളിതുവരെ സെന്ററിന്റെ പ്രവര്‍ത്തന ഫലമായി 8206 തെരുവു നായ്ക്കളെ വന്ധ്യംകരണം ചെയ്ത് പേ വിഷബാധക്കെതിരായ കുത്തിവയ്പ്പ് നല്കി. ജില്ലാകോടതി വളപ്പില്‍ നിന്നും 2019 മുതല്‍ 2021 വരെ 7 തവണയായി 62 തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി. കോടതി ചുറ്റുവട്ടത്തു നിന്നും 90 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു. പിടികൂടുന്ന നായ്ക്കളെ അവിടെ തന്നെ വിടുകയാണ് ചെയ്യുന്നത്.
ജില്ലാ കോടതി വളപ്പിലെ മാലിന്യ നിര്‍മാര്‍ജ്ജനം ശരിയായി നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോടതി വളപ്പില്‍ ജൈവമാലിന്യ സംസ്ക്കരണ സംവിധാനം ഏര്‍പ്പെടുത്താന്‍ കോടതിക്ക് കത്ത് നല്‍കിയിട്ടുണ്ട്. നഗരസഭയുടെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കമ്മീഷന് തൃപ്തി രേഖപ്പെടുത്തി.
നേരത്തെ കുന്ദമംഗലം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍ നല്കിയ ശുപാര്‍ശകള്‍ അടിയന്തിരമായി നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിരുന്നു. ശുപാര്‍ശകള്‍ നടപ്പിലാക്കിയ ശേഷം ജൂണ്‍ 29 നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഐ ഐ എം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ക്ക് ഉത്തരവ് നല്കി. മാട്ടുമ്മല്‍, പെരിങ്ങോലം മേഖലകളില്‍ ഐ ഐ എം അശാസ്ത്രീയമായ രീതിയില്‍ മാലിന്യ നിക്ഷേപം നടത്തുന്നതിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
ഐഐഎമ്മിന്റെ നടപടികള്‍ കാരണം മേഖലയില്‍ ശുദ്ധമായ കുടിവെള്ളം കിട്ടാക്കനിയാണെന്നും തെരുവു വിളക്കുകള്‍ ഇല്ലാതെയും ഇഴ ജന്തുക്കളുടെ ബാഹുല്യവും കാരണം ജനജീവിതം ദുസഹമാണെന്നും പരാതിക്കാരന് കമ്മീഷനെ അറിയിച്ചു. ഡിഎംഒയില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. സ്ഥലത്ത് പരിശോധന നടത്തിയ ഡിഎംഒ പരാതി ശരിവച്ചു. ശാസ്ത്രീയമായ മാലിന്യ സംസ്ക്കരണമാണ് പോംവഴിയെന്ന് ഡിഎംഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications