ഗാന്ധിജിയെ പരാജയമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേരുറപ്പിക്കാൻ കഴിയാതെ പോയതെന്ന്:അബ്ദുള്ളക്കുട്ടി
വടകര: ഗാന്ധിയെ പഠിച്ചതിലുള്ള പരാജയവും നിരീശ്വരവാദത്തെ പ്രോൽസാഹിപ്പിച്ചതുമാണ് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേരുറപ്പിക്കാൻ സാധിക്കാതായതെന്ന് മുൻ എംപിയും കോൺഗ്രസ്സ് നേതാവുമായ എപി അബ്ദുള്ള കുട്ടി. ശബരിമലയിൽ നിലനിൽക്കുന്ന ആചാരങ്ങൾ വിശ്വാസികൾക്ക് വേണ്ടിയുള്ളതാണെന്ന ബോധം സർക്കാരിനുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടപ്പള്ളിയിൽ കോൺഗ്രസ് നേതൃത്വത്തിൽ നടന്ന തിരുമന കുഞ്ഞിരാമൻ നമ്പ്യാർ- കീഴന പുറത്ത് ഇമ്പ്രാഹിം രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. തിരുവള്ളൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ആർ .രാമകൃഷ്ണൻ അധ്യക്ഷ്യത വഹിച്ചു. ഡി സി സി സെക്രട്ടറി ദിനേശ് പെരുമണ്ണ മുഖ്യ പ്രഭാഷണം നടത്തി. സി.പി .വിശ്വനാഥൻ ,അമ്മാരപ്പള്ളി കുഞ്ഞി ശങ്കരൻ, പി .കെ. കൃഷ്ണൻ, ബവിത്ത്മലോൽ ,ചന്ദ്രൻ മൂഴിക്കൽ, വി .കെ. ഇസ്ഹാഖ്, പ്രതീഷ് കോട്ടപ്പള്ളി എന്നിവർ പ്രസംഗിച്ചു.












Click it and Unblock the Notifications