തിന്മകള്‍ നിറയുമ്പോള്‍ നന്മയുടെ പ്രതിരൂപങ്ങള്‍ നിലനില്‍ക്കണം : സമദാനി
വടകര: തിന്മകള്‍ നിറയുന്ന ഇക്കാലത്ത് നന്മയുടെ പ്രതിരൂപങ്ങള്‍ നിലനിര്‍ത്താന്‍ കഴിയണമെന്ന് അബ്ദുസമദ് സമദാനി പറഞ്ഞു. നാം ഇന്ന് മനുഷ്യനെ തേടുകയാണ്. മനുഷ്യനാവുക എന്നതാണ് മനുഷ്യത്വം. പൊതു പ്രവര്‍ത്തകനും മുസ്ലീം ലീഗ് നേതാവുമായിരുന്ന കുനിങ്ങാട്ടെ എം പി മജീദിന്റെ സ്മരണക്കായി നാട്ടുകാര്‍ തയ്യാറാക്കിയ 'ഓര്‍മ്മക്കൂട് 'എന്ന പുസ്തകം പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.പ്രളയം വന്നപ്പോള്‍ എല്ലാവരും ഒന്നാവുകയും, ഓരേ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്ത നാട്ടില്‍ രണ്ടാഴ്ച കൊണ്ടുണ്ടായ മാറ്റം അവര്‍ തന്നെയോ ഇവരെന്ന് തോന്നിപ്പോകുകയാണ്.രാഷ്ട്രീയ സേവനം മനുഷ്യന് വേണ്ടിയുള്ളതാകണമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ പി.പി.എം കുനിങ്ങാട് അധ്യക്ഷത വഹിച്ചു.പാറക്കല്‍ അബ്ദുള്ള എം.എല്‍.എ ,കെ.പി.സി സി സെക്രട്ടരി കെ പ്രവീണ്‍കുമാര്‍,ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.എം നഷീദ,ടി.വി മുഹമ്മദ്,പി.എം.കുമാരന്‍,പി.ഹരീന്ദ്രനാഥ്,ഡോ.പി.കെ പോക്കര്‍,എം.പി.ഷാജഹാന്‍, പുതിയേടത്ത് സൗദ,കാട്ടില്‍ മൊയ്തു,സി.വി.രാമചന്ദ്രന്‍,മഹമാദി മുച്ചിലോട്ടുമ്മല്‍,പുതിയെടുത്ത് അബ്ദുല്ല, എന്നിവര്‍ പ്രസംഗിച്ചു.












Click it and Unblock the Notifications