Get Updates
Get notified of breaking news, exclusive insights, and must-see stories!

കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് കൈമാറി വിദ്യാർത്ഥിനികൾ മാത്യകയായി

വടകര: സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടയിൽ കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് കൈമാറി ഓർക്കാട്ടേരി കെ.കെ.എം ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ മാതൃകയായി. സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന അനീന, അവിഷ്ണ, ഗോന,നിവിയ എന്നിവർക്കാണ് കഴിഞ്ഞ ദിവസം സ്കൂൾ പരിസരത്ത് വെച്ച് ആഭരണം ലഭിച്ചത്. തിരികെ സ്കൂളിലെത്തി ഇവർ ആഭരണം പ്രധാന അധ്യാപികയെ ഏല്പിച്ചു.

kkm

ഓർക്കാട്ടേരി ഗവ.ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം ഉടമയ്ക്ക് കൈമാറുന്നു.

സ്കൂൾ അധികൃതർ നടത്തിയ അന്വേഷണത്തിൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആഭരണം കളഞ്ഞു പോയതായി വ്യക്തമായി.തുടർന്ന് ഈ കുട്ടിയുടെരക്ഷിതാക്കൾ തെളിവു സഹിതം ഹാജരായതോടെ സ്കൂൾ അസംബ്ലിയിൽ വെച്ച് പ്രധാന അധ്യാപിക കെ.ബേബി സ്വർണ്ണാഭരണം കൈമാറി. പി.കെ.സുമ, അഖിലേന്ദ്രൻ നരിപ്പറ്റ, എന്നിവർസംസാരിച്ചു. സത്യസന്ധതയിലൂടെ മാത്യകയായ വിദ്യാർത്ഥിനികൾക്ക് പരിതോഷികം നൽകിയാണ് സ്വർണ്ണാഭരണത്തിന്റെ ഉടമസ്ഥർ മടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+