കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പയംകുറ്റിമല; വിശ്രമകേന്ദ്രം ഒരുങ്ങി

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ പയംകുറ്റിമലയില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് 19.10ലക്ഷം രൂപ ചെലവിട്ടു നിര്‍മിച്ച വിശ്രമകേന്ദ്രവും ശുചിമുറിയും ഉദ്ഘാടന സജ്ജമായി. അടിസ്ഥാന സൗകര്യങ്ങള്‍ കുറവായിരുന്ന പയംകുറ്റിമലയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നിര്‍മാണപ്രവൃത്തികളുടെ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപ്പറേറ്റിവ് സൊസൈറ്റിക്കാണ്. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും വടകര തഹസില്‍ദാര്‍ കണ്‍വീനറുമായ ടൂറിസം വികസന സമിതി ബ്ലോക്ക് പഞ്ചായത്തിനു ഭൂമി വിട്ടു നല്‍കാന്‍ തയാറായതോടെയാണ് നിര്‍മാണം ആരംഭിച്ചത്.

ശബരിമലയില്‍ കണ്ട 'കണ്ണില്‍ കൊത്തുന്ന അതിമാരക വിഷമുള്ള പാമ്പ്'; വാര്‍ത്തയിലെ സത്യാവസ്ഥ ഇതാണ്‌ ശബരിമലയില്‍ കണ്ട 'കണ്ണില്‍ കൊത്തുന്ന അതിമാരക വിഷമുള്ള പാമ്പ്'; വാര്‍ത്തയിലെ സത്യാവസ്ഥ ഇതാണ്‌

payamkittymala

ഉദയാസ്തമനം കാണുന്നതിനപ്പുറം വെള്ളിയാങ്കല്ലും കാണാന്‍ കഴിയുമെന്നതാണ് നൂറുകണക്കിനു സന്ദര്‍ശകര്‍ എത്തുന്ന പയംകുറ്റിമലയുടെ പ്രത്യേകത. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സഫിയ മലയില്‍, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിഷ, അസിസ്റ്റന്റ് എന്‍ജിനിയര്‍ എസ്. സ്വീറ്റി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.

Kozhikode
English summary
about payamkuttimala tourism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X