ദൈവം നല്കിയ റിട്ടയര്‍മെന്റ് സമ്മാനം, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ 24 കോടി കോഴിക്കോട് സ്വദേശിക്ക്
അബുദാബി: ഭാഗ്യം നമ്മളെ തേടി എപ്പോള്‍ വരുമെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. ചിലപ്പോള്‍ ഇന്ന് വരും. ചില്ലപ്പോള്‍ അത് നാളയാവും. അങ്ങനെ ഒരു ഭാഗ്യവാനെയാണ് ഇന്ന് നമ്മള് പരിചയപ്പടാന്‍ പോകുന്നത്. കഴിഞ്ഞ ദിവസം അബുദാബിയില്‍ നറുക്കെടുത്ത ബിഗ് ടിക്കറ്റില്‍ 1.2 കോടി ദിര്‍ഹം (24.6 കോടി) രൂപ നേടിയ കോഴിക്കോട് ചാത്തമംഗലം സ്വദേശി അസൈനെ കുറിച്ചാണ്. അജ്മാനിലെ ഒരു ബേക്കറിയില്‍ സെയില്‍സ്മാനായി ജോലി നോക്കുന്ന അസൈന്‍ കഴിഞ്ഞ 27 വര്‍ഷമായി യുഎഇയില്‍ ആണ്. കൊവിഡ് പ്രതിസന്ധി കഴിഞ്ഞ് നാട്ടിലേക്ക് പോകാനിരുന്ന തനിക്ക് ദൈവം നല്കിയ റിട്ടൈര്‍മെന്റ് സമ്മാനമാണിതെന്ന് അസൈന്‍ പറഞ്ഞു. നാലാം തവണ ടിക്കറ്റെടുത്തപ്പോഴാണ് അസൈനെ ഭാഗ്യം തേടിവന്നത്.

സമ്മാനം അടിച്ച വിവരം വീട്ടിലേക്ക് വിളിച്ചറിയിച്ചെങ്കിലും ആദ്യം തമാശയായാണ് ഭാര്യ കണ്ടത്. രണ്ട് പെണ്മക്കളാണ് അസൈനുള്ളത്. ഒരാള്‍ വയനാട്ടില്‍ എഞ്ചിനിയറിംഗിന് പഠിക്കുന്നു. രണ്ടാമത്തെയാള്‍ എസ്എസ്എല്‍സി പരീക്ഷ ഫലം കാത്തിരിക്കുന്നു. ഇവര്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് തന്റെ പ്രഥമ പരിഗണനയെന്ന് അസൈന്‍ പറഞ്ഞു. അവരുടെ വിവാഹത്തിനുള്ള തുകയും മാറ്റിവയ്ക്കണം. നാട്ടിലെത്തിയാള് ഒരു ബിസിനസ് തുടങ്ങണമെന്നും അതാണ് മനസിലെ പദ്ധതിയെന്നും അസൈന്‍ പറഞ്ഞു.
20 വയസിലാണ് അസൈന്‍ പ്രവാസ ലോകത്തേക്ക് ചേക്കേറിയത്. അന്നു മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇപ്പോള്‍ ജോലി ചെയ്യുന്ന ബേക്കറിയില്‍ 20 വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്നു. ഇവിടെ നിന്ന് ലഭിക്കുന്ന ശമ്പളത്തിന്റെ ഒരു ഭാഗം ജീവകാരണ്യ പ്രവര്‍ത്തനത്തിനായി മാറ്റിവയ്ക്കുന്നുണ്ടെന്നും അസൈന്‍ പറഞ്ഞു. ബിഗ് ടിക്കറ്റില്‍ ആകെയുള്ള ഏഴ് സമ്മാനങ്ങളില്‍ നാലെണ്ണവും സ്വന്തമാക്കിയത് ഇന്ത്യക്കാരാണ്. രണ്ട് പാകിസ്ഥാന് സ്വദേശികളും ഒരു ഈജിപ്ത് പൗരനുമാണ് സമ്മാനം നേടിയ മറ്റുള്ളവര്‍.
-
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലികൾ; 1.40 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..!











Click it and Unblock the Notifications