കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദൈവം നല്‍കിയ റിട്ടയര്‍മെന്റ് സമ്മാനം, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ 24 കോടി കോഴിക്കോട് സ്വദേശിക്ക്

Google Oneindia Malayalam News

അബുദാബി: ഭാഗ്യം നമ്മളെ തേടി എപ്പോള്‍ വരുമെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. ചിലപ്പോള്‍ ഇന്ന് വരും. ചില്ലപ്പോള്‍ അത് നാളയാവും. അങ്ങനെ ഒരു ഭാഗ്യവാനെയാണ് ഇന്ന് നമ്മള്‍ പരിചയപ്പടാന്‍ പോകുന്നത്. കഴിഞ്ഞ ദിവസം അബുദാബിയില്‍ നറുക്കെടുത്ത ബിഗ് ടിക്കറ്റില്‍ 1.2 കോടി ദിര്‍ഹം (24.6 കോടി) രൂപ നേടിയ കോഴിക്കോട് ചാത്തമംഗലം സ്വദേശി അസൈനെ കുറിച്ചാണ്. അജ്മാനിലെ ഒരു ബേക്കറിയില്‍ സെയില്‍സ്മാനായി ജോലി നോക്കുന്ന അസൈന്‍ കഴിഞ്ഞ 27 വര്‍ഷമായി യുഎഇയില്‍ ആണ്. കൊവിഡ് പ്രതിസന്ധി കഴിഞ്ഞ് നാട്ടിലേക്ക് പോകാനിരുന്ന തനിക്ക് ദൈവം നല്‍കിയ റിട്ടൈര്‍മെന്റ് സമ്മാനമാണിതെന്ന് അസൈന്‍ പറഞ്ഞു. നാലാം തവണ ടിക്കറ്റെടുത്തപ്പോഴാണ് അസൈനെ ഭാഗ്യം തേടിവന്നത്.

big ticket

സമ്മാനം അടിച്ച വിവരം വീട്ടിലേക്ക് വിളിച്ചറിയിച്ചെങ്കിലും ആദ്യം തമാശയായാണ് ഭാര്യ കണ്ടത്. രണ്ട് പെണ്‍മക്കളാണ് അസൈനുള്ളത്. ഒരാള്‍ വയനാട്ടില്‍ എഞ്ചിനിയറിംഗിന് പഠിക്കുന്നു. രണ്ടാമത്തെയാള്‍ എസ്എസ്എല്‍സി പരീക്ഷ ഫലം കാത്തിരിക്കുന്നു. ഇവര്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് തന്റെ പ്രഥമ പരിഗണനയെന്ന് അസൈന്‍ പറഞ്ഞു. അവരുടെ വിവാഹത്തിനുള്ള തുകയും മാറ്റിവയ്ക്കണം. നാട്ടിലെത്തിയാള്‍ ഒരു ബിസിനസ് തുടങ്ങണമെന്നും അതാണ് മനസിലെ പദ്ധതിയെന്നും അസൈന്‍ പറഞ്ഞു.

20 വയസിലാണ് അസൈന്‍ പ്രവാസ ലോകത്തേക്ക് ചേക്കേറിയത്. അന്നു മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഇപ്പോള്‍ ജോലി ചെയ്യുന്ന ബേക്കറിയില്‍ 20 വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്നു. ഇവിടെ നിന്ന് ലഭിക്കുന്ന ശമ്പളത്തിന്റെ ഒരു ഭാഗം ജീവകാരണ്യ പ്രവര്‍ത്തനത്തിനായി മാറ്റിവയ്ക്കുന്നുണ്ടെന്നും അസൈന്‍ പറഞ്ഞു. ബിഗ് ടിക്കറ്റില്‍ ആകെയുള്ള ഏഴ് സമ്മാനങ്ങളില്‍ നാലെണ്ണവും സ്വന്തമാക്കിയത് ഇന്ത്യക്കാരാണ്. രണ്ട് പാകിസ്ഥാന്‍ സ്വദേശികളും ഒരു ഈജിപ്ത് പൗരനുമാണ് സമ്മാനം നേടിയ മറ്റുള്ളവര്‍.

Kozhikode
English summary
Abu Dhabi's Big Ticket First Prize Won By Kozhikode Native
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X