പുഴയില്‍ പിന്നീടിറങ്ങാം, മഴയൊന്നു മാറിക്കോട്ടെ; അപകടങ്ങള്‍ ഒളിപ്പിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങള്‍
മുക്കം: മഴക്കാലമായതോടെ മലയോര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. പതങ്കയം, അരിപ്പാറ, തുഷാരഗിരി, കക്കാടംപൊയില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് അപകടമേഖലയാവുന്നത്. ഫയര്‍ഫോഴ്സ്, പൊലീസ്, നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കുന്ന മുന്നറിയിപ്പ് സഞ്ചാരികള്‍ പാടെ അവഗണിക്കുകയാണെന്ന് പരാതിയുണ്ട്.
പ്രകൃതിരമണീയമായ മലയോര മേഖലയിലെ വെള്ളച്ചാട്ടങ്ങളില്‍ ഈ കനത്ത മഴയത്തും നിരവധി പേരാണ് സന്ദര്‍ശകരായി എത്തുന്നത്. എന്നാല്‍, പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്ത ഇവര്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിക്കുകൂടി ചെയ്യുന്നതോടെ അപകട സാധ്യത വര്‍ധിക്കുന്നു.

കഴിഞ്ഞ ദിവസം പതങ്കയത്ത് വെള്ളച്ചാട്ടത്തില്‍ മൂന്നു യുവാക്കള്‍ കുടുങ്ങിയിരുന്നു. നാട്ടുകാര്‍ കണ്ടതുകൊണ്ടു മാത്രമാണ് ഇവര്‍ രക്ഷപ്പെട്ടത്. പുഴയിലിറങ്ങിയ ഉടന്‍ വെള്ളം ക്രമാതീതമായി ഉയരുകയായിരുന്നു. നാട്ടുകാര്‍ ഇവരെ കരയ്ക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടന്‍ മുക്കത്ത് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സും ഓമശേരി, മുറമ്പാത്തി രക്ഷാസേനയും മണിക്കൂറോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ഇവരെ കരെയ്ക്കെത്തിക്കാന് കഴിഞ്ഞത്.
വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പലപ്പോഴും മഴയുണ്ടാവണമെന്നില്ല. അതേസമയം, മലമുകളില്‍ മഴ പെയ്യുകയായിരിക്കും. ഈ വെള്ളം പുഴയിലേക്കു കുതിച്ചെത്തും. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ ഇതുപോലെ സംഭവിച്ചേക്കാം. പെട്ടെന്ന് വെള്ളം ഉയരുന്നതോടെ സ്ഥലം പരിചയമില്ലാത്തവര്‍ വെപ്രാളത്തിലാവും. പലരും അപകടത്തില്‍ പെടുകയും ചെയ്യും.
അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉള്ള സ്ഥലങ്ങളും ഇല്ലാത്ത പ്രദേശങ്ങളും ഉണ്ട്. ഉള്ളേടത്തുതന്നെ സഞ്ചാരികള്‍ ഈ മുന്നറിയിപ്പുകള്‍ ഗൗനിക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പലരും ലഹരി ഉപയോഗിച്ച ശേഷമാണ് വെള്ളത്തില്‍ ഇറങ്ങുന്നത്. ഇതും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
-
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications