യുവാക്കളെ കെട്ടിയിട്ട് നഗ്നരാക്കി അക്രമിച്ച സംഭവം: മുഖ്യപ്രതികള്‍ അറസ്റ്റില്‍, സംഭവം വടകരയില്‍!
വടകര: കൈനാട്ടി മീത്തലങ്ങാടിയില്‍ വച്ച് രണ്ട് യുവാക്കളെ കെട്ടിയിട്ട് നഗ്നരാക്കി ക്രൂരമായി അക്രമിച്ച സംഭവത്തിലെ മുഖ്യപ്രതികളെ വടകര പോലീസ് അറസ്റ്റ് ചെയ്തു. കൈനാട്ടി മുട്ടുങ്ങല്‍ വെസ്റ്റിലെ തെക്കെപുതിയ പുരയില്‍ ടിപി നജാഫ്(24), പുറങ്കര അമാനസ് വളപ്പില്‍ രയരോത്ത് സി ഷംനാദ്(26), മുട്ടുങ്ങല്‍ വെസ്റ്റ് ചക്കരച്ചിന്റെവിട ടി അഫ്നാസ്(29), മീത്തലെ കൊയിലോത്ത് റംഷിനാ മന്‍സില്‍ റയീസ് എന്ന മൊയ്തീന്(34), മുട്ടുങ്ങല്‍ വെസ്റ്റ് താഴെയില്‍ വിടി അജിനാസ്(28) എന്നിവരെയാണ് വടകര സിഐ ടിധുസൂദനന് നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
നവംബര്‍ 11നായിരുന്നു കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ രണ്ട് മണിക്ക് ചോറോട് സ്വദേശികളായ റാഷിദ്, ഫാജിസ് എന്നിവരെയാണ് വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി മുട്ടുങ്ങല്‍ കക്കാട്ട് പള്ളിക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ വച്ച് കെട്ടിയിട്ട് ഗുരുതരമായി അക്രമിച്ചത്. പെണ്‍കുട്ടിയുമായുള്ള പ്രണയമാണ് അക്രമത്തിന് കാരണമെന്നാണ് പറയുന്നത്. മരത്തില്‍ നഗ്നരാക്കി കെട്ടിയിട്ട് ദേഹമാസകലം തല്ലിയതിന് പുറമെ ഇരുവരെയും നഗ്നരാക്കി ലൈംഗിക വാഴ്ചയും പ്രതികള്‍ നടത്തിയിരുന്നു. അക്രമത്തിനിടെ ഫാജിസ് ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രതികള്‍ അഞ്ച് പേരും ബാംഗ്ലൂരിനടുത്ത് ഹൊസഗല്ലി എന്ന സ്ഥലത്ത് എത്തിച്ചേരുകയായിരുന്നു. അവിടെകോളജ് വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന മൂന്ന് നില കെട്ടിടത്തിലെ ഒരു മുറിയില്‍ കുട്ടികളോടൊപ്പം താമസിച്ച് വരികെയാണ് പോലീസിന്റെ പിടിയിലായത്. ഇവര്‍ക്ക് രക്ഷപ്പെടാന്‍ സഹായം ചെയ്ത മുട്ടുങ്ങല്‍ സ്വദേശികളായ വിവേക്, ഷറഫുദ്ധീന്‍, അടിവാരം സ്വദേശി ഉനൈസ് എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. അക്രമം നടത്തിയ സ്ഥലമായ മുട്ടുങ്ങള്‍ കക്കാട്ട് പള്ളിക്ക് സമീപം പ്രതികളെ തെളിവെടുപ്പിനായി ഇന്നലെ കൊണ്ടുപോയി. ഇതിനിടെ പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുകയായിരുന്നു. എസ്ഐ ജീവന് ജോര്‍ജ്, എഎസ്ഐ മാരായ സിഎച്ച് ഗംഗാധരന്, കെപി രാജീവന്, സീനിയര്‍ സിപിഒ യൂസഫ്, സിപിഒ മാരായ പിവി ഷാജി,
രതീഷ് പടിക്കല്‍, പ്രദീപ് കുമാര്‍, പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications