കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചേലക്കാട്ടെ ബോംബ് ശേഖരം: പ്രതികളെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടന്‍

ചേലക്കാട്ടെ ബോംബ് ശേഖരം: പ്രതികളെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടന്‍!! സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് കണ്ടെടുത്തത് 13 പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീല്‍ ബോംബുകളും വെടിമരുന്നും!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നാദാപുരത്തിനടുത്ത് ചേലക്കാട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് 13 പൈപ്പ് ബോംബുകളും മൂന്ന് സ്റ്റീല്‍ ബോംബുകളും വെടിമരുന്നും കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു, പ്രദേശവാസികളായ ഏഴുപേര്‍ക്കു സംഭവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായാണ് വിവരം. ഇവരെ ഉടന്‍ അറസ്റ്റുചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

ആദ്യം ബാഗ് മോഷണം; പിന്നെ ബ്ലാക്ക്‌മെയിലിംഗ് ശ്രമം: കോഴിക്കോട്ട് രണ്ടുയുവാക്കൾ പിടിയിൽആദ്യം ബാഗ് മോഷണം; പിന്നെ ബ്ലാക്ക്‌മെയിലിംഗ് ശ്രമം: കോഴിക്കോട്ട് രണ്ടുയുവാക്കൾ പിടിയിൽ


കഴിഞ്ഞ മേയ് മൂന്നിനാണ് ചേലക്കാട് സ്വദേശി വണ്ണത്താം കണ്ടി മൂസ ഹാജിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പില്‍ നിന്നു പ്ലാസ്റ്റിക് ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ ബോംബ്‌ശേഖരം കണ്ടെടുത്തത്. നാദാപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വടകര റൂല്‍ എസ് പി യു. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

arrested-1537491

ബോംബ് നിര്‍മ്മിക്കുന്നതിനാവശ്യമായ വെടിമരുന്ന്, ജലാറ്റിന്‍ സ്റ്റിക്കുകള്‍,പൈപ്പുകള്‍ എന്നിവ എത്തിച്ച് നല്‍കിയവരെ തിരിച്ചറിഞ്ഞതായി റൂറല്‍ എസ്പി പറഞ്ഞു. കല്ലാച്ചിയിലെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് ബോംബുകള്‍ സൂക്ഷിച്ച ബക്കറ്റുകള്‍ വാങ്ങിയതെന്നു അന്വേഷണ സംഘം നേരത്തേ കണ്ടെത്തിയിരുന്നു. ഈ സ്ഥാപനത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. നാദാപുരം സി ഐ ആയിരുന്ന രാജീവന്‍ വലിയ വളപ്പിലിന്റെ നേതൃത്വത്തിലായിരുന്നു കേസിന്റെ ആദ്യ

അന്വേഷണം മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്‍പ്പെടെ അന്വേഷണം നടത്തിയിരുന്നു. പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടും തുടര്‍നടപടി വൈകിയത് വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം മേഖലയില്‍ അക്രമം ലക്ഷ്യമിട്ടാണ് ബോംബുകള്‍ ശേഖരിച്ചതെന്ന് പോലീസ് സംശയിച്ചിരുന്നു. ബോംബ് ശേഖരം കണ്ടെത്തിയ സംഭവത്തിനു തീവ്രവാദ ബന്ധമുണ്ടോ എന്നതും അന്വേഷണ പരിധിയില്‍ വേണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

Kozhikode
English summary
Accused identifies in Chelakkad bomb collection, arrest soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X