ഡിവൈഎസ്പിയുടെ വെടിവെപ്പ്; എന്‍ജി. കോളെജ് സമരത്തിലെ പ്രതികളെ വെറുതെ വിട്ടു
കോഴിക്കോട്: ഡിവൈഎസ്പി രാധാകൃഷ്ണപിള്ളയുടെ സിനിമാ സ്റ്റൈല്‍ വെടിവെപ്പോടെ വിവാദമായ വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളെജ് സമരത്തിലെ പ്രതികളെ വെറുതെ വിട്ടു. സമരവുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ പ്രതികളായ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരെയാണ് വെറുതെ വിട്ടത്.
ഇതായിരുന്നോ 'കമ്പനി' കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം; പികെ ഫിറോസിനെ രൂക്ഷമായി പരിഹസിച്ച് ജലീല്‍
നിര്‍മല്‍ മാധവന് എന്ന വിദ്യാര്‍ഥിക്ക് 2011ല്‍ അന്നത്തെ മുഖ്യമന്ത്രിയുടെ ഉമ്മന്‍ചാണ്ടിയുടെ അറിവോടെ മെറിറ്റ് മറികടന്ന് അനധികൃതമായി പ്രവേശനം നല്‍കിയെന്ന് ആരോപിച്ചായിരുന്നു സമരം. ദിവസങ്ങള്‍ നീണ്ടുനിന്ന സമരത്തിനൊടുവില്‍ അന്നത്തെ ഡിവൈ.എസ്.പിയായിരുന്ന രാധാകൃഷ്ണ പിള്ള വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ മലപ്പുറത്തേക്ക് സ്ഥലംമാറ്റി.

സമരവുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളില്‍ പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളായ എ.എന്‍ ഷംസീര്‍ എം.എല്‍.എ, വി. വസീഫ്, എം.എം ജിജേഷ്, കെ.കെ ഗോപന്, ടി. വൈശാഖ്, കെ. ഷിബിന്‍, കെ. രജീഷ്, മനേഷ് കുമാര്‍, അഖില്‍, ശരത് കൃഷ്ണ, എം.എം മിഥുന് എന്നിവരെയാണ് കോടതി വെറുതേ വിട്ടത്. അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി-5 ആണ് വിധി പ്രസ്താവിച്ചത്. കേസില്‍ പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ദീപു ഹാജരായി.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications