കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഡിവൈഎസ്പിയുടെ വെടിവെപ്പ്; എന്‍ജി. കോളെജ് സമരത്തിലെ പ്രതികളെ വെറുതെ വിട്ടു

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഡിവൈഎസ്പി രാധാകൃഷ്ണപിള്ളയുടെ സിനിമാ സ്റ്റൈല്‍ വെടിവെപ്പോടെ വിവാദമായ വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളെജ് സമരത്തിലെ പ്രതികളെ വെറുതെ വിട്ടു. സമരവുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ പ്രതികളായ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെയാണ് വെറുതെ വിട്ടത്.

ഇതായിരുന്നോ 'കമ്പനി' കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം; പികെ ഫിറോസിനെ രൂക്ഷമായി പരിഹസിച്ച് ജലീല്‍
നിര്‍മല്‍ മാധവന്‍ എന്ന വിദ്യാര്‍ഥിക്ക് 2011ല്‍ അന്നത്തെ മുഖ്യമന്ത്രിയുടെ ഉമ്മന്‍ചാണ്ടിയുടെ അറിവോടെ മെറിറ്റ് മറികടന്ന് അനധികൃതമായി പ്രവേശനം നല്‍കിയെന്ന് ആരോപിച്ചായിരുന്നു സമരം. ദിവസങ്ങള്‍ നീണ്ടുനിന്ന സമരത്തിനൊടുവില്‍ അന്നത്തെ ഡിവൈ.എസ്.പിയായിരുന്ന രാധാകൃഷ്ണ പിള്ള വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ മലപ്പുറത്തേക്ക് സ്ഥലംമാറ്റി.

police-1562300037

സമരവുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളില്‍ പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ നേതാക്കളായ എ.എന്‍ ഷംസീര്‍ എം.എല്‍.എ, വി. വസീഫ്, എം.എം ജിജേഷ്, കെ.കെ ഗോപന്‍, ടി. വൈശാഖ്, കെ. ഷിബിന്‍, കെ. രജീഷ്, മനേഷ് കുമാര്‍, അഖില്‍, ശരത് കൃഷ്ണ, എം.എം മിഥുന്‍ എന്നിവരെയാണ് കോടതി വെറുതേ വിട്ടത്. അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി-5 ആണ് വിധി പ്രസ്താവിച്ചത്. കേസില്‍ പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ദീപു ഹാജരായി.

Kozhikode
English summary
Accused released in engineering college strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X