കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ്എസ്എൽസി ഉത്തരപേപ്പറുകൾ റോഡരികിൽ: സ്‌കൂൾ ജീവനക്കാരനെതിരേ നടപടി, സംഭവം കായണ്ണ സ്കൂളില്‍!!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: എസ്എസ്എൽസി ഉത്തരക്കടലാസുകൾ റോഡരികിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ സ്‌കൂൾ ജീവനക്കാരനെതിരേ നടപടി. സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റിനെ പരീക്ഷാ ജോലികളിൽ നിന്നു മാറ്റിനിർത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ അടിയന്തര നിർദേശം. പേരാമ്പ്രയ്ക്കടുത്ത് കായണ്ണ ഹയർസെക്കൻഡറി സ്‌കൂളിലെ എസ്എസ്എൽസി ഉത്തരപേപ്പറുകളാണ് റോഡരികിൽ നിന്ന് കണ്ടെത്തിയത്. ബുധനാഴ്ച നടന്ന മലയാളം, സംസ്‌കൃതം, അറബിക് പരീക്ഷകളുടെ ഉത്തര പേപ്പറുകളുടെ കെട്ടാണ് സ്‌കൂളിൽ നിന്നും ഒരു കിലോമീറ്റർ അകലെ കുറ്റിവയലിൽ നിന്നും നാട്ടുകാരന് ലഭിച്ചത്.

<strong>യുപിയില്‍ പ്രിയങ്കയുടെ ടാക്റ്റിക്കല്‍ മൂവ്; ദളിത് നേതാവുമായി ചര്‍ച്ച!! നെറ്റിചുളിച്ച് മായാവതി</strong>യുപിയില്‍ പ്രിയങ്കയുടെ ടാക്റ്റിക്കല്‍ മൂവ്; ദളിത് നേതാവുമായി ചര്‍ച്ച!! നെറ്റിചുളിച്ച് മായാവതി


വൈകുന്നേരം 3.30ന് കഴിഞ്ഞ പരീക്ഷയുടെ പേപ്പറുകളാണു പോസ്റ്റ് ചെയ്യാനായി ഓഫീസ് അസിസ്റ്റന്റ് ബൈക്കിൽ കോഴിക്കോട്ടേക്കു കൊണ്ടു പോയത്. ഈ ഉത്തര പേപ്പറുകളാണ് വഴിയാത്രക്കാരന് ലഭിച്ചത്. ഇയാൾ വിവരമറിയിച്ചതിനെ തുടർന്ന് സ്‌കൂൾ അധികൃതർ സ്ഥലത്തെത്തി ഉത്തരപേപ്പറുകൾ തിരികെ ഓഫീസിൽ എത്തിക്കുകയായിരുന്നു. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇ.കെ. സുരേഷ് കുമാർ സ്‌കൂളിലെത്തി പരിശോധന നടത്തി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മജ തുടങ്ങിയവരും സ്‌ക്കൂളിലെത്തിയിരുന്നു. നിരവധി രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിൽ എത്തി വിവരങ്ങളന്വേഷിച്ചു.

sslcanswersheet-


അതീവസുരക്ഷയോടെ കൈകാര്യം ചെയ്യേണ്ട പരീക്ഷാപേപ്പറുകൾ ബൈക്കിൽ കെട്ടിവച്ചുകൊണ്ടുപോയതിലുള്ള പ്രതിഷേധം പലരും അറിയിച്ചു. പോലീസ് കാവലിൽ സ്‌കൂളിൽ സൂക്ഷിച്ച ഉത്തര പേപ്പറുകൾ ഇന്ന് പോസ്റ്റ് ചെയ്യുമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
അതേസമയം എസ് എസ് എൽ സി പരീക്ഷയുടെ ഉത്തര പേപ്പർ വഴിപോക്കന് കളഞ്ഞുകിട്ടിയ ഗുരുതരമായ സംഭവം സർക്കാറിന്റെ അനാസ്ഥയാണ് കാണിക്കുന്നതെന്ന് ബിജെപി ജില്ല പ്രസിഡണ്ട് ടി.പി. ജയചന്ദ്രൻ ആരോപിച്ചു.ഒരു ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് സർക്കാർ മുഖം രക്ഷിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ഈ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുവാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപെട്ടു.

Kozhikode
English summary
action against School staff on controversy of sslc answer paper
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X