കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രിയുടെ വാഹനത്തെ മറികടക്കുന്നോ? പൊലീസ് ഡ്രൈവര്‍ക്കും എസ്‌ഐക്കുമെതിരെ നടപടി!

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് ഡ്രൈവര്‍ക്കും എസ്‌ഐക്കുമെതിരെ നടപടി. കോഴിക്കോട് സിറ്റി ട്രാഫിക് എസ്‌ഐയും പൊലീസ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായ പി കെ ബാബുരാജ്, സിറ്റി ട്രാഫിക് പൊലീസ് ഡ്രൈവര്‍ അജിത്ത് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ശിക്ഷാ നടപടികളുടെ ഭാഗമായി ഇരുവരെയും ഒരാഴ്ചത്തേയ്ക്ക് എആര്‍ ക്യാംപില്‍ പരിശീലനത്തിന് അയച്ചു.

നിരോധനാജ്ഞയില്ലാതെ ശബരിമല നടതുറന്നു: ഇനി പത്ത് ദിവസം നീളുന്ന ഉത്സവചടങ്ങുകള്‍!!നിരോധനാജ്ഞയില്ലാതെ ശബരിമല നടതുറന്നു: ഇനി പത്ത് ദിവസം നീളുന്ന ഉത്സവചടങ്ങുകള്‍!!

സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷനര്‍ കെ. സുദര്‍ശന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എ.വി ജോര്‍ജാണ് നടപടി എടുത്തത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കോഴിക്കോട് ടാഗോര്‍ ഹാളില്‍ ഒരു പൊതുപരിപാടിയിലേക്ക് പോകുന്ന വഴിക്കാണ് ആദ്യസംഭവം. വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്ന ജീപ്പ് അപകടം വരുത്തി.

pinarayivijayan-

പിന്നീട് തിരികെ ഗസ്റ്റ് ഹൗസിലേക്ക് പോകുന്ന വഴിയില്‍ ഇതേ പൊലീസ് ജീപ്പ് മുഖ്യമന്ത്രിയുടെ വാഹനത്തെ മറിടകടക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിവേഗത്തില്‍ മേല്‍പ്പാലത്തിന് താഴെ അപകടരമായ രീതിയിലാണ് പൊലീസ് ജീപ്പ് മുഖ്യമന്ത്രിയുടെ വാഹനത്തെ മറികടന്നത്. എന്നാല്‍, അറിയിപ്പില്ലാതെ മുഖ്യമന്ത്രി യാത്രാവഴി മാറ്റിയതിനെ തുടര്‍ന്ന് പൈലറ്റ് വാഹനമെന്ന നിലയില്‍ മുന്‍നിരയിലേക്ക് പോകാന്‍ ശ്രമിച്ചതാണ് എന്നാണ് ഡ്രൈവറുടെയും എസ്‌ഐയുടെയും വിശദീകരണം.

Kozhikode
English summary
action aginst police driver and si to face action on chief minister's vehicle overtaking issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X