കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീട്ടമ്മ കിണറ്റില്‍... പിന്നില്‍ കുഴല്‍പ്പണ ഇടപാടോ? നാട്ടുകാര്‍ പ്രക്ഷോഭത്തിന്

  • By Soorya Chandran
Google Oneindia Malayalam News

വടകര: പോലീസുകാരന്റെ മാതാവിനെ തട്ടിക്കൊണ്ടുപോയി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ ഹവാല ഇടപാടെന്ന് ആരോപണം. സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു.

അമ്പത് ലക്ഷം രൂപയുടെ ഹവാല ഇടപാടാണ് സംഭവത്തിന് പിന്നില്‍ എന്നാണ് നാട്ടുകാരുടെ ആരോപണം. മുയിപ്പോത്ത് അകവളപ്പില്‍ ഫാത്തിമ എന്ന സ്ത്രീയെ ആണ് തട്ടിക്കൊണ്ടുപോയി കിണറ്റില്‍ തള്ളിയത്.

Fathima Action Council

തട്ടിക്കൊണ്ട് പോയി മൂന്ന് ദിവസത്തിന് ശേഷമാണ് വീട്ടില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെയുള്ള പൊട്ടക്കിണറ്റില്‍ ഫാത്തിമയെ കണ്ടെത്തിയത്. ഇവര്‍ക്ക് പരിക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫാത്തിമ പോലീസിന് നല്‍കിയ മൊഴി പരസ്പര വിരുദ്ധമാണെന്നും ആക്ഷേപമുണ്ട്. നാല് ദിവസം ഫാത്തിമ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. പരിക്കൊന്നും ഇല്ലാതിരുന്ന ഫാത്തിമയെ എന്തിനാണ് ഇത്ര ദിവസം ആശുപത്രിയില്‍ കിടത്തിയതെന്നും നാട്ടുകാര്‍ ചോദിക്കുന്നു.

ഫാത്തിമയുടെ ഗള്‍ഫിലുളള മക്കള്‍ക്ക് ഹവാല ഇടപാടുണ്ടെന്നാണ് ആരോപണം. ഈ സംഭവത്തിലാണ് ഫാത്തിമയെ തട്ടിക്കൊണ്ട് പോയതെന്നാണ് ആക്ഷേപം. ഒരുമകന്‍ പോലീസുകാരനായിട്ടും കേസ് അന്വേഷണം ഫലപ്രദമായി നടക്കാത്തത് ദുരൂഹമാണെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു

മുയിപ്പോത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് എസ്പി ഓഫീസ് മാര്‍ച്ച നടത്താന്‍ തീരുമാനിച്ചു.

Kozhikode
English summary
Action Council alleges that Muyyipoth Fathima missing case is related to Hawala dealings.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X