പൈസയില്ലെങ്കില്‍ ഭാര്യയുടെ സ്വര്‍ണ്ണം വില്‍ക്കാന്‍ വരെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു: ധര്‍മ്മജന്‍
കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറെ പ്രതീക്ഷകളുമായിട്ടായിരുന്നു സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടില്‍ ബാലുശ്ശേരിയിലേക്ക് മത്സരിക്കാന്‍ എത്തിയത്. തുടക്കത്തില്‍ ചില നേതാക്കള്‍ എതിര്‍പ്പുയര്‍ത്തിയെങ്കിലും അതെല്ലാം മറികടന്ന് നേതൃത്വം ധര്‍മ്മജ്ജന് തന്നെ സീറ്റ് നല്‍കി. രമേശ് പിഷാരടിയടക്കമുള്ള സിനിമാ താരങ്ങളേയടക്കം കൊണ്ടുവന്ന് പ്രചരണം നടത്തിയെങ്കിലും ഫലം പുറത്ത് വന്നപ്പോള്‍ ദയനീയമായി പരജയപ്പെട്ടു.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ
ഈ കനത്ത തോല്‍വിക്ക് പിന്നാലെ ബാലുശ്ശേരിയിലെ പാര്‍ട്ടി നേതൃത്വവും ധര്‍മ്മജനും തമ്മില്‍ തുറന്ന പോരാണ് നടന്നുകൊണ്ടിരിക്കുന്നത്. കെപിസിസിക്ക് നല്‍കിയ പരാതിക്ക് പിന്നാലെ ഇപ്പോഴിതാ കൂടുതല്‍ ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ധര്‍മ്മജന്‍.

ലക്ഷളുടെ പിരിവ്
തന്‍റെ പേരില്‍ ചില നേതാക്കള്‍ ലക്ഷളുടെ പിരിവ് നടത്തിയെന്നായിരുന്നു കെപിസിസിക്ക് നല്‍കിയ പരാതിയില്‍ ധര്‍മ്മജന്‍ ആരോപിച്ചത്. ഇതേ നേതാക്കള്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും അദ്ദേഹം പറയുന്നു. ഇതിന് മറുപടിയുമായി ബാലുശ്ശേരിയിലെ നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ധര്‍മ്മജന്‍ പ്രചരണ രംഗത്ത് സജീവമായില്ലെന്നത് അടക്കമുള്ള ആരോപണങ്ങളും അവര്‍ ഉന്നയിച്ചു.

പിരിച്ച പണം എവിടെ പോയി
എന്നാല്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ കൂടുതല്‍ ശക്തമായ അരോപണങ്ങളാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി നടത്തുന്നത്. എഐസിസി, കെപിസിസി ഫണ്ടുകളും ഞാൻ നൽകിയ പണവും മാത്രമാണ് തിരഞ്ഞെടുപ്പിന് ചെലവാക്കിയത്. അവര്‍ പിരിച്ച ഫണ്ട് എവിടെ പോയെന്ന് അറിയില്ല. ഞാന്‍ നല്‍കിയ പണം പോലും താഴേത്തട്ടില്‍ എത്തിയില്ല. തനിക്കെതിരായി കള്ള ഒപ്പിട്ട് പരാതി അയച്ചതും ഇവരാണെന്നും ധര്‍മ്മജന്‍ തുറന്ന് പറയുന്നു.

പരാതിക്ക് പിന്നില്‍
തിരഞ്ഞെടുപ്പ് തോല്‍വിയല്ല ഇത്തരമൊരു പരാതിക്ക് പിന്നില്‍. തോല്‍വി ഒരു തരത്തിലും തന്നെ ബാധിച്ച കാര്യവുമല്ല. ഇതിനൊക്കെ മുന്‍പ് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന വ്യക്തിയാണ് ഞാന്‍. അന്ന് തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്ത ആളാണ് ഞാന്‍. ഒരു പണവും പ്രതീക്ഷിച്ചുകൊണ്ടായിരുന്നില്ല അത്. അതുകൊണ്ടാണ് മനഃപ്രയാസം തോന്നുന്നതെന്നും അദ്ദേഹം പറയുന്നു.

വിജയിച്ചാലും പരാതി
നേതാക്കള്‍ പണപ്പിരിവ് നടത്തിയ വിവരം തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തന്നെ ഞാന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇപ്പോള്‍ ആ പാരാതി രേഖാമൂലം നല്‍കിയന്നേയുള്ളു. തിരഞ്ഞെടുപ്പില്‍ തോറ്റതുകൊണ്ടല്ല, തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നെങ്കിലും ഈ പരാതി നല്‍കുമായിരുന്നു. ഈ സംഭവം അത്രയേറെ മനപ്രയാസം എനിക്കുണ്ടാക്കിയിട്ടുണ്ട്.

പ്രധാനപ്പെട്ട രണ്ടുപേര്‍
മണ്ഡലത്തിലെ പ്രധാനപ്പെട്ട രണ്ട് കോണ്‍ഗ്രസ് നേതാക്കളും അവരുടെ കൂടെയുണ്ടായിരുന്ന രണ്ടുപേരുമാണ് തനിക്കെതിരെ പ്രവര്‍ത്തിച്ചത്. തനിക്കെതിരെ വ്യാജ ഒപ്പിട്ട് പരാതി നല്‍കിയ അതേ നേതാവ് തന്നെയാണ് പിന്നീട് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ജനറൽ കൺവീനർ ആയത്. ഒരു കെപിസിസി ജനറല്‍ സെക്രട്ടറിയുടെ പിന്തുണയും ഇയാള്‍ക്കുണ്ടായിരുന്നു.

ചിലരുടെ വിചാരം
ഇവരുടെയെല്ലാം ലക്ഷ്യം മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കുകയെന്നതായിരുന്നു. സിനിമാ താരം ആയതുകൊണ്ട് കോടിക്കണക്കിന് രൂപയുമായി ഞാന്‍ എത്തുമെന്നായിരുന്നു ചിലര്‍ വിചാരിച്ചത്. സാധാരണ സിനിമാക്കാരന്‍ ആയതിനാല്‍ തന്നെ കോടികളൊന്നും ചിലവഴിക്കാന്‍ തനിക്ക് സാധിക്കില്ല.

ആവശ്യമായ പണം
എങ്കിലും ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ ആവശ്യമായ പണം മണ്ഡലത്തില്‍ ചിലവഴിച്ചിട്ടുണ്ട്. തുടക്കം മുതല്‍ തന്നെ നിരുത്സാഹപ്പെടുത്താനാണ് ആദ്യമായി മണ്ഡലത്തില്‍ എത്തിയപ്പോള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചത്. പ്രചാരണം തുടങ്ങിയപ്പോള്‍ പലപ്പോഴായി പണം ആവശ്യപ്പെട്ടു. ഒരു സിനിമാ താരത്തിന്‍റെ കയ്യില്‍ നിന്നും സംഭാവനയായി ഒരു ലക്ഷം രൂപ വാങ്ങിയാല്‍ പോരെ എന്നായിരുന്നു ഒരു നേതാവിന്‍രെ ചോദ്യമെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പറയുന്നു.

ഭാര്യയുടെ സ്വര്‍ണ്ണം
എന്നാല്‍ സിനിമാ താരത്തിന്‍റെ അടുത്ത് നിന്നല്ല ഒരു വ്യക്തിയുടെ കയ്യില്‍ നിന്നും ഞാന്‍ പണം വാങ്ങിയിട്ടില്ല. പണമില്ലെങ്കില്‍ ഭാര്യയുടെ സ്വര്‍ണ്ണം വിറ്റ് പണം നല്‍കാന്‍ വരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ എന്നോട് പറഞ്ഞു. നേതാക്കള്‍ പിരിച്ച പണം മണ്ഡലത്തില്‍ ഒരിടത്തും ചിലവഴിച്ചിട്ടില്ല. ഞാൻ കൊടുത്ത പൈസ പോലും ബൂത്ത് കമ്മിറ്റികൾക്കു ലഭിച്ചിട്ടില്ലെന്ന് പിന്നീട് അറിഞ്ഞു.

തിരഞ്ഞെടുപ്പ് ഫണ്ട്
തിരഞ്ഞെടുപ്പ് ഫണ്ട് വീതംവയ്ക്കൽ മാത്രമായിരുന്നു കമ്മിറ്റി ചെയ്തത്. ഒരിക്കല്‍ പോലും കമ്മിറ്റി യോഗം ചേര്‍ന്നിട്ടില്ല. സ്ഥാനാർഥിയെ പരിചയപ്പെടുത്തുന്ന ഒരു കത്ത് തയാറാക്കാൻ പോലും കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല. രണ്ടാം ഘട്ട പ്രചാരണം ഒഴിവാക്കി കുടുംബ സംഗമങ്ങള്‍ മാത്രമാക്കിയതും ഇവരാണ്.

രാഹുൽ ഗാന്ധിയും ഉമ്മൻ ചാണ്ടിയും
രാഹുൽ ഗാന്ധിയും ഉമ്മൻ ചാണ്ടിയുമെല്ലാം കോഴിക്കോട് ജില്ലയിൽ പ്രചാരണത്തിന് എത്തിയെങ്കിലും ബാലുശ്ശേരിയില്‍ വന്നില്ല. ശശി തരൂരിന്‍റെ പരിപാടി നിശ്ചയിച്ചെങ്കിലും നടന്നില്ല. ബാലുശ്ശേരിയില്‍ എത്തേണ്ട പല നേതാക്കളും കോഴിക്കോട് നോര്‍ത്തിലെ റോഡ് ഷോയില്‍ പങ്കെടുക്കുകയും സ്റ്റേജില്‍ വെറുതെ ഇരിക്കുന്നതും കണ്ടപ്പോള്‍ വിഷമമായെന്നും ധര്‍മ്മജന്‍ തുറന്ന് പറയുന്നു.

മറുപടികള്‍
ഇത് പട്ടികജാതി മണ്ഡലത്തോടു കാണിച്ച അവഗണനാണ്. ഇതും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. പ്രചരണത്തിന് വരാന്‍ സിനിമാ സുഹൃത്തുകളോട് ആവശ്യപ്പെട്ടിരുന്നില്ല. എങ്കിലും ചിലര്‍ വന്നു. സിനിമാക്കാർ വന്നാൽ ഒരു ആവേശമൊക്കെ ഉണ്ടാവും എന്നല്ലാതെ വോട്ടിനെ അതു കാര്യമായി ബാധിക്കില്ല. മണ്ഡലത്തിലെ ചില നേതാക്കള്‍ തന്നെ ജാതീയമായി ആക്ഷേപിച്ചതായും ധര്‍മ്മജന് പരാതിയുണ്ട്. ആറ് മണിക്ക് ശേഷം പ്രചാണത്തില്‍ സജീവമായില്ല, തിരഞ്ഞെടുപ്പിന് ശേഷം മണ്ഡലത്തില്‍ എത്തിയില്ല എന്നതടക്കമുള്ള കാര്യങ്ങളിലും ധര്‍മ്മജന്‍ അഭിമുഖത്തില്‍ മറുപടി പറയുന്നു.
നാടന്‍ സുന്ദരിയായി തിളങ്ങി സായ് പല്ലവി; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications