Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളിപ്പിള്ളേരെ മുട്ട് കുത്തിച്ച ബംഗാളിക്കുട്ടിയുടെ സ്വപ്നം സഫലം, ആഗ്രഹിച്ച പോലെ ദിലീപിനെ കണ്ടു

കോഴിക്കോട്: മലയാളികളായ വിദ്യാര്‍ത്ഥികളെ കടത്തി വെട്ടി എസ്എസ്എല്‍സിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനിയാണ് ബംഗാള്‍ സ്വദേശിനിയായ റോക്ഷത് ഖാത്തൂന്‍. കോഴിക്കോട് ജില്ലയിലെ വെള്ളിമാട്കുന്നിലാണ് റോക്ഷത്തിന്റെ കുടുംബം താമസിക്കുന്നത്.

കടുത്ത ദിലീപ് ആരാധികയാണ് റോക്ഷത്ത്. വിജയം ആഘോഷിക്കാന്‍ ദിലീപിനെ കാണണമെന്ന് ആഗ്രഹം ഉണ്ടെന്ന് റോക്ഷത് പറഞ്ഞിരുന്നു. ആ ആഗ്രഹം ദിലീപ് സാധ്യമാക്കിയിരിക്കുകയാണ്. റോക്ഷത്തിനെ ഞെട്ടിച്ച് കൊണ്ട് ആ വിളിയെത്തി.

1

ബംഗാള്‍ സ്വദേശികളായ റഫീഖും ഭാര്യ നൂര്‍ജഹാനും കേരളത്തില്‍ എത്തുമ്പോള്‍ റോക്ഷത്തിന് പ്രായം നാലോ അഞ്ചോ വയസ്സ് മാത്രമായിരുന്നു. വെള്ളിമാടുകുന്ന് ജിഎച്ച്എസ്എസില്‍ ആണ് മക്കളെ പഠിക്കാന്‍ ചേര്‍ത്തത്. രണ്ട് പെണ്‍കുട്ടികളും അങ്ങനെ മലയാളം പഠിക്കാന്‍ തുടങ്ങി. റോക്ഷത്ത് പത്താം ക്ലാസ്സില്‍ മലയാളത്തിന് അടക്കം എല്ലാ വിഷയത്തിനും എ പ്ലസ്സും നേടി.

2

റോക്ഷത്തിന്റെ വിജയത്തിന് പത്തരമാറ്റ് തിളക്കമാണ്. വെള്ളിമാടുകുന്ന് സ്‌കൂളിലെ ആദ്യത്തെ ഫുള്‍ എ പ്ലസ് വിജയമാണ് ഈ മലയാളി അല്ലാത്ത മലയാളിക്കുട്ടിയുടേത്. ഇപ്പോള്‍ പച്ചവെള്ളം പോലെ റോക്ഷത് മലയാളം പറയും. റിസള്‍ട്ട് വന്നതിന് ശേഷം താരമായപ്പോള്‍ റോക്ഷത് പറഞ്ഞ ഒരു ആഗ്രഹം നടന്‍ ദിലീപിനെ കാണണം എന്നുളളതായിരുന്നു. ദിലീപിന്റെ സിനിമകള്‍ മാത്രമേ റോക്ഷത് കാണാറുണ്ടായിരുന്നുളളൂ.

3

വിവരം അറിഞ്ഞ ദിലീപ് വീഡിയോ കോളില്‍ എത്തിയാണ് കുട്ടി ആരാധികയെ ഞെട്ടിച്ചത്. ദിലീപ് വിളിക്കുമെന്നോ അദ്ദേഹത്തോട് സംസാരിക്കാനാകുമെന്നോ ഒരിക്കലും കരുതിയിരുന്നില്ലെന്ന് റോക്ഷത് മനോരമയോട് പ്രതികരിച്ചു. തനിക്ക് ഒരു സ്വപ്‌നം പോലെയാണ് ഇതെല്ലാം തോന്നുന്നത് എന്നും യാഥാര്‍ത്ഥ്യമാണ് എന്ന് ഉറപ്പാക്കാന്‍ സ്വയം നുള്ളി നോക്കിയെന്നും റോക്ഷത് അത്ഭുതം മാറാതെ പറയുന്നു.

4

ദിലീപ് വിളിച്ചതില്‍ പറഞ്ഞറിയിക്കാന്‍ സാധിക്കുന്നതിലും കൂടുതല്‍ സന്തോഷമുണ്ട്. വളരെ നാളുകളായുളള ആഗ്രഹം ആണ് ഇപ്പോള്‍ സാധിച്ചിരിക്കുന്നത്. ദിലീപുമായി സംസാരിച്ചത് ബന്ധുക്കളേയും കൂട്ടുകാരെയുമെല്ലാം അറിയിച്ച് കൊണ്ടിരിക്കുകയാണ് റോക്ഷത്. അപ്രതീക്ഷിതമായാണ് റോക്ഷതിനെ തേടി ദിലീപിന്റെ വീഡിയോ കോള്‍ എത്തുന്നത്

Recommended Video

cmsvideo
    ആ മോള്‍ എന്ത് ചെയ്തു. തെറി വിളിച്ചവർക്ക് മറുപടിയുമായി ആരാധകർ | Oneindia Malayalam
    5

    അച്ഛനും അമ്മയ്ക്കും ചേച്ചിക്കുമൊപ്പമാണ് റോക്ഷത്ത് ദിലീപിനോട് സംസാരിച്ചത്. റോക്ഷത്തിന്റെ വീട്ടിലെ എല്ലാവരോടും ദിലീപ് വിശേഷങ്ങള്‍ ചോദിച്ചറിയാനും മറന്നില്ല. റോക്ഷത്തിന്റെ അച്ഛന്‍ റഫീഖും മകളെ പോലെ തന്നെ ഒരു ദിലീപ് ആരാധകനാണ്. ബംഗാളില്‍ നിന്നുളള ഒരു കുഞ്ഞ് ആരാധിക തനിക്കുണ്ടെന്ന് അറിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും അടുത്ത തവണ കോഴിക്കോട് വരുമ്പോള്‍ കാണാമെന്നും ദിലീപ് റോക്ഷത്തിന് ഉറപ്പ് നല്‍കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+