എന്‍ഐഎയുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടി വരുന്ന ഒരു ദുരധികാര മൂർത്തി;വിമര്‍ശിച്ച് ജോയി മാത്യു
കൊച്ചി: അലന്‍-താഹാ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ജോയി മാത്യൂ. യാതൊരു മനസാക്ഷിക്കുത്തും ഇല്ലാതെ വിദ്യാര്‍ത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ എന്‍.ഐ.എ യ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടിയാണ് ഇപ്പോള്‍ കാണുന്നതെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജോയി മാത്യൂ വിമര്‍ശിക്കുന്നത്. NIA യുടെ മുന്നില്‍ മുട്ടുകാലിടിച്ചു നില്‍ക്കേണ്ടി വരുന്ന ഒരു ദുരധികാര മൂര്‍ത്തി യുടെ ഇന്നത്തെ അവസ്ഥ ! അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി ! ആളുകള്‍ ദൈവവിശ്വാസികളായിപ്പോകുന്നതില്‍
എങ്ങിനെ തെറ്റുപറയാനാകും?'- അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

ജോയ് മാത്യുവിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
"ഒരമ്മയുടെ കണ്ണുനീരിനു
കടലുകളിൽ
ഒരു രണ്ടാം പ്രളയം
ആരംഭിക്കാൻ കഴിയും
മകനേ
കരുണയുള്ള മകനേ
ഏത് കുരുടൻ ദൈവത്തിനു വേണ്ടിയാണ്
നീ ബലിയായത് ?"
Recommended Video
പ്രിയ കവി സച്ചിദാനന്ദൻ എഴുതിയ വരികളാണിത് .എത്ര അര്ഥവത്താണീ
വരികൾ എന്ന് ഇതാ കാലം തെളിയിക്കുന്നു . യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ വിദ്യാർത്ഥികളും സ്വന്തം അനുയായികളുമായ രണ്ടു യുവാക്കളെ NIA യ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി നോക്കുക !
അതേ NIA യുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടി വരുന്ന ഒരു ദുരധികാര മൂർത്തി യുടെ ഇന്നത്തെ അവസ്ഥ ! അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി ! ആളുകൾ ദൈവവിശ്വാസികളായിപ്പോകുന്നതിൽ
എങ്ങിനെ തെറ്റുപറയാനാകും ?
അറിയിപ്പ് :
കമന്റുകൾ NIA നിരീക്ഷിക്കുന്നുണ്ട് ,രാജ്യദ്രോഹത്തിനാണ് അകത്താവുക












Click it and Unblock the Notifications