Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് പോളിംഗ് ഉദ്യോഗസ്ഥന്‍ സന്തോഷ് പണ്ഡിറ്റ്

കോഴിക്കോട്: ഇന്നസെന്റ്, ജയപ്രദ, നഗ്മ തുടങ്ങിയ ഒട്ടേറെ ചലച്ചിത്ര താരങ്ങള്‍ തിരഞ്ഞെടുപ്പ് രംഗത്തുണ്ട്. പ്രചാരണത്തിനിറങ്ങുന്ന താരങ്ങളും കുറവല്ല. എന്നാല്‍ പോളിംഗ് ബൂത്തില്‍ ഉദ്യോഗസ്ഥനായി കൂടി താരങ്ങള്‍ എത്തിയാലോ. കോഴിക്കോട് പൂവാട്ട് പറന്പിലെ എഎല്‍പിഎസിലാണ് ഇത്തവണ പോളിംഗ് ഉദ്യോഗസ്ഥാനയി ഒരു താരം എത്തിയത്. മറ്റാരുമല്ല സന്തോഷ് പണ്ഡിറ്റാണ് ഈ ബൂത്തിലെ പോളിംഗ് ഉദ്യോഗസ്ഥന്‍

ഇറിഗേഷന്‍ ഓഫീസിലെ ഓവര്‍സിയറായ സന്തോഷ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്കെത്തുന്നതില്‍ അത്ഭുതമില്ല. എന്നാല്‍ സിനിമയിലും ടെലിവിഷന്‍ പരിരപാടികളിലും ജനങ്ങള്‍ക്ക് സുപരിചിതനായ സന്തോഷ് പൂവാട്ട്പറമ്പിലെത്തിയതോടെ ആളുകള്‍ സന്തോഷിനെ കണാനുള്ള തിരക്കിലാണ്.

Santosh Pandit

താന്‍ അങ്ങ് പോപ്പുലറായതില്‍ സന്തോഷിന് സന്തോഷം. തന്നെ കാണാന്‍ ഒത്തിരി ആളുകള്‍ വരുന്നുണ്ടെന്നും അവര്‍ക്ക് തനിയ്‌ക്കൊപ്പം നിന്ന് ഫോട്ടെയെടുക്കാനാണ് ആഗ്രഹമെന്നും സന്തോഷ്.തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്കെത്തിയ സന്തോഷിനോട് അല്‍പ്പം രാഷ്ട്രീയം ചോദിയ്ക്കാമെന്ന് വച്ചാല്‍ മറുപടി ഇങ്ങനെ.

തിരഞ്ഞെടുപ്പ് സിനിമ പോലെയല്ല..റീടേക്കുകള്‍ ഇല്ല. അതിനാല്‍ തന്നെ നല്ല സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ ശ്രദ്ധിയ്ക്കണം. സ്വന്തം ചിത്രത്തിലെ ഒരു തട്ടുപൊളിപ്പന്‍ ഡയലോഗ് തട്ടിവിട്ട് സന്തോഷ് കൈയ്യടി നേടി. സിനിമയിലെ കോമാളിത്തരങ്ങളൊന്നും തന്നെ ഔദ്യോഗിക ഡ്യൂട്ടിയ്ക്കിടയില്‍ സന്തോഷിനില്ല. താരജാഡയൊന്നുമില്ലാതെ കാണാനെത്തുന്നവരോട് കുശലം പറയാനും സന്തോഷ് മറന്നില്ല.

എന്തായാലും പൂവാട്ടു പറമ്പിലെ ഈ ബൂത്ത് സന്തോഷിനെ കാണാനെത്തുന്നവരുടെ തിരക്ക് മൂലം ഒരു പ്രശ്‌നബാധിത ബൂത്താകുമോ എന്ന സംശയത്തിലാണ് ബൂത്തിന് കാവലെത്തിയ പൊലീസുകാര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+