Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയും മോഡലുമായ ഷഹന മരിച്ചനിലയില്‍; ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: നടിയും മോഡലുമായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി ഷഹനയാണ് മരിച്ചത്. കോഴിക്കോട് പറമ്പില്‍ ബസാറിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

kerala

വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷഹനയെ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഭര്‍ത്താവ് സജാദിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. സജാദിനെ ഇപ്പോള്‍ ചേവായൂര്‍ പൊലീസ് സ്റ്റേഷനിലാണുള്ളത്. സംഭവത്തില്‍ ഭര്‍ത്താവിനെ ചോദ്യം ചെയ്താല്‍ മാത്രമേ മരണത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.

ഒരു വര്‍ഷം മുമ്പാണ് സജാദും ഷഹനയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. പറമ്പില്‍ ബസാറിലെ ഒരു വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം ചേവായൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മരണത്തില്‍ ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തില്‍ ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പൊലീസ് അറിയിച്ചു.

Recommended Video

cmsvideo
    കോഴിക്കോട് നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

    ഭര്‍ത്താവ് സജാദില്‍ നിന്നും വധഭീഷണിയുള്ള വിവരം മാതാപിതാക്കളെ വിളിച്ചുപറഞ്ഞെന്ന് ബന്ധുക്കള്‍ പറയുന്നു. സ്വയം മരിക്കേണ്ട അഴസ്ഥ അവള്‍ക്ക് വന്നിട്ടില്ല. മോഡലിംഗും ജ്വല്ലറി പരസ്യവുമായി പ്രവര്‍ത്തിക്കുകയായിരുന്നു ഷഹന. ഇരുവരും തമ്മില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി സഹോദരനെയും മാതാവിനെയും വിളിച്ചിരുന്നു. ഭര്‍ത്താവും കൂട്ടാളികളും തന്നെ കൊല്ലാന്‍ സാധ്യതയുണ്ടെന്നാണ് പറഞ്ഞത്. ഇതിനാല്‍ ഉടന്‍ തന്നെ ബന്ധപ്പെടാനും ആവശ്യപ്പെട്ടു.

    ഫോണ്‍ വിളിച്ചാല്‍ സജാദിന്റെ ഭീഷണി കാരണം എടുക്കാറില്ല. വിളിക്കാന്‍ സജാദ് കൊടുക്കാറുമില്ല. ഫോണ്‍ പിടിച്ചുവയ്ക്കുകയായിരുന്നു. ഒന്നരവര്‍ഷമായി പെണ്‍കുട്ടിക്ക് വീടുമായി ഒരു ബന്ധവുമില്ലെന്നും തടവറയില്‍ ഇട്ടപോലെയായിരുന്നു ഷഹനയുടെ അവസ്ഥയെന്നും ബന്ധു ചൂണ്ടിക്കാട്ടി.

    മരണം കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. പിറന്നാളിന് സന്തോഷത്തോടെ വീട്ടിലേക്ക് ക്ഷണിച്ച മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാവ് ഉവൈമ പറയുന്നത്. മകളെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്നും മാതാവ് പറയുന്നു. ഇതിനിടെ, സജാദിന്റെ സുഹൃത്തുക്കളിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചനയും പുറത്തുവരുന്നുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടി സഹോദരനെയും മാതാവിനെയും വിളിച്ചിരുന്നു. ഭര്‍ത്താവും കൂട്ടാളികളും തന്നെ കൊല്ലാന്‍ സാധ്യതയുണ്ടെന്നാണ് അപ്പോള്‍ പറഞ്ഞത്.

    ഇതിനിടെ, വീട്ടില്‍ നടത്തിയ പരിശോധനയില്‍ എം ഡി എം ഐ, കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ കണ്ടെത്തിയുരുന്നു. ഇത് ആരാണ് ഉപയോഗിച്ചതെന്ന് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. ഇതിനായി ഷഹനയുടെ ശരീരം രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. വീട്ടില്‍ ധാരാളം സിഗരറ്റ് കുറ്റി കണ്ടെത്തിയതായി പൊലീസ് നേരത്തെ അറിയിച്ചിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+