റിമ കല്ലിങ്കലും സംഘവും തകർത്താടി: ഉത്സവ ലഹരിയിലമർന്ന് കോഴിക്കോട്, ഇനിയും ആഘോഷ രാവുകള്‍
കോഴിക്കോട്: കോഴിക്കോടിന്റെ ഓണാഘോഷം ജനകീയ ഉത്സവമായി മാറിയതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പൊന്നോണം 2023 ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 2022ൽ സംസ്ഥാന സർക്കാരിന്റെ സുപ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു തലസ്ഥാനത്തിനു പുറമെ കോഴിക്കോട് ജില്ലയിൽ കൂടി ഓണാഘോഷ പരിപാടി നടത്തണമെന്നത്. വലിയ ആവേശത്തോടെയാണ് ഓണാഘോഷത്തെ ജനങ്ങൾ ഏറ്റെടുത്തതെന്നും മന്ത്രി പറഞ്ഞു.
2022 ൽ നിന്നും 2023 ലേക്ക് എത്തിയപ്പോൾ ടൂറിസം മേഖലയിൽ കേരളത്തിന് സാർവദേശീയ, ദേശീയ തലങ്ങളിൽ നിരവധി അംഗീകാരങ്ങൾ ലഭിച്ചു. നമ്മുടെ നാടിന്റെ പ്രത്യേകതയും ജനങ്ങളുടെ ആതിഥേയ മര്യാദയും മതസൗഹാർദ്ദ അന്തരീക്ഷവുമാണ് കേരളത്തിലേക്ക് കൂടുതൽ ആളുകൾ കടന്നുവരാൻ കാരണമായത്. ആ സംസ്കാരം ഇനിയും വളർത്താമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്നിഹിതനായിരുന്നു. ഓണത്തോടനുബന്ധിച്ച് കേരളത്തിൽ സംഘടിപ്പിക്കുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായി കോഴിക്കോടും ഉത്സവ ലഹരിയിലാണ്. മതേതര മൂല്യങ്ങൾ ഉയർത്തി പിടിച്ച് നമ്മുടെ നാട് മുന്നോട്ട് വെച്ചിട്ടുള്ള മഹത്തായ സാമുദായിക സൗഹാർദ്ദവും ബന്ധങ്ങളും നിലനിർത്തി കൊണ്ടുപോകാനുള്ള അവസരമായി ഈ ഓണത്തെ കാണണമെന്നും മന്ത്രി പറഞ്ഞു.
പ്രശസ്ത ചലച്ചിത്ര താരങ്ങളായ പത്മശ്രീ ജയറാമും റിമ കല്ലിങ്കലും മുഖ്യാതിഥികളായി. ഓണം എല്ലാവരും ഒത്തുചേർന്ന് തമ്മിൽ കാണുന്ന ഉത്സവമാണെന്ന് ജയറാം പറഞ്ഞു. കലയെ സ്നേഹിക്കുന്ന ഒരുപാട് ആളുകളുള്ള സ്ഥലമാണ് കോഴിക്കോട്. ടൂറിസം രംഗത്ത് മികച്ച പ്രകടനമാണ് സംസ്ഥാനം കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ലോകത്ത് കണ്ടിരിക്കേണ്ട മികച്ച ടൂറിസം കേന്ദ്രങ്ങളിലൊന്നായി കേരളം മാറിയതെന്നും ജയറാം പറഞ്ഞു. കുട്ടിക്കാലം മുതലേ കോഴിക്കോടുമായുള്ള ആത്മബന്ധം ജയറാം ജനങ്ങളുമായി പങ്കുവെച്ചു. കോഴിക്കോടിന്റെ മണ്ണിൽ ആദ്യമായി ഒരു പരിപാടി അവതരിപ്പിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് റിമ കല്ലിങ്കൽ പറഞ്ഞു.
തുടർന്ന് കോഴിക്കോട് ബീച്ചിൽ നൃത്തതാള വിസ്മയത്തിന്റെ തിരയിളക്കം തീർത്ത് റിമ കല്ലിങ്കലും ചെമ്മീൻ ബാന്റും തകർത്താടി. കോഴിക്കോട് ബീച്ചിൽ ആദ്യമായിട്ടായിരുന്നു റിമയും സംഘവും നൃത്ത വിരുന്ന് അവതരിപ്പിച്ചത്. നീലവെളിച്ചം സിനിമയിലെ അനുരാഗ മധുചഷകം, വന്നുദിച്ചേ നിന്നുദിച്ചേ ആദിത്യ ഭഗവാനോ, തുടങ്ങി നിരവധി പാട്ടുകൾക്കാണ് റിമയും സംഘവും ചുവടുവെച്ചത്.
നാടൻ പാട്ടുകളും സിനിമാ ഗാനങ്ങളും ഉൾപ്പെടെ കോർത്തിണക്കിയ ചെമ്മീൻ ബാന്റിന്റെ പാട്ടുമേളവും സദസ്സിനെ ആവേശത്തിലാഴ്ത്തി. നാട്ടു നാട്ടു, മുക്കാല മുക്കാപ്പില, കാവലയ്യാ, ചെട്ടിക്കുളങ്ങര ഭരണി നാളിൽ, ഹമ്മ ഹമ്മ, തുടങ്ങിയ ഗാനങ്ങളും കൈതോല പായവിരിച്ച് തുടങ്ങിയ നാടൻ പാട്ടുകളും വയലിനിൽ പാട്ടുകളുടെ സംഗീത മേളവും മ്മീൻ ബാന്റ് ട്രൂപ്പ് ബീച്ചിലെ പൊന്നോണം വേദിയിൽ തീർത്തു. സീനിയേർസ് മേളം ഗ്രൂപ്പിന്റെ ചെണ്ടമേളപ്പെരുക്കവും പാട്ടിനൊപ്പം അരങ്ങേറിയത് കാണികളിൽ ആവേശം നിറച്ചു.
-
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20












Click it and Unblock the Notifications