Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെയും കുഞ്ഞിനെയും തിരഞ്ഞിറങ്ങിയ യുവാവ് കുഴഞ്ഞുവീണു; രക്ഷകയായത് സുരഭി; താരത്തിന് ബിഗ് സല്യൂട്ട്

കോഴിക്കോട്: വഴിതെറ്റി നഗരത്തില്‍ കുടങ്ങിപ്പോയ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയ ഭര്‍ത്താവ് രാത്രി ജീപ്പ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന വന്ന് കുഴഞ്ഞുവീണു. ഒപ്പമുണ്ടായിരുന്ന ഇളയ കുഞ്ഞിനൊപ്പം സാഹയത്തിനായി അപേക്ഷിക്കുന്നതിനിടെ അതുവഴി വാഹനത്തിലെത്തിയ നടി സുരഭി ലക്ഷ്മിയുടെ ഇടപെടല്‍ കാരണം ഒരു ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. നടി സുരഭി ലക്ഷ്മി ഉടന്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചു.

1

ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്നാണ് രാവിലെ മനോദൗര്‍ലഭ്യമുള്ള യുവതി കുഞ്ഞിനെ കൊണ്ട് പുറത്തുപോയത്. വൈകീട്ടായിട്ടും യുവതിയെയും കുഞ്ഞിനെയും കാണാതായതിനെ തുടര്‍ന്നാണ് യുവാവ് ഇവരെ തേടിയിറങ്ങിയത്. ഈ യാത്രയ്ക്കിടെയാണ് യുവാവിന് ശാരീരിക ബുദ്ധിമുട്ട്് അനുഭവപ്പെടുന്നത്.

2

യുവാവിനെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിക്ക് സമീപത്തെ പൊലീസ് സ്റ്റേഷനില്‍ സുരക്ഷിതമായി കണ്ടെത്തുകയും ചെയ്തു. യുവതിയെ കാണാതായതിനെ തുടര്‍ന്ന് യുവാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് യുവതിയും കുഞ്ഞും മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. പൊലീസുകാര്‍ അമ്മയ്ക്കും കുഞ്ഞിനും ഭക്ഷണം നല്‍കിയ ശേഷം സ്റ്റേഷനില്‍ ഇരുത്തി.

3

യുവതിയുടെ കയ്യില്‍ നിന്നും ഭര്‍ത്താവിന്റെ നമ്പര്‍ വാങ്ങി ഫോണില്‍ സംസാരും തുടരുന്നതിനിടെ ഫോണ്‍ ചാര്‍ജ് തീര്‍ന്ന് ഓഫായിപ്പോയി. രണ്ട് കൂട്ടുകാരെയും ഇളയ കുഞ്ഞിനെയും കൂട്ടി ഭര്‍ത്താവ് ഉടന്‍ പൊലീസ് സ്റ്റേഷനിലേക്ക് പുറപ്പെട്ടെങ്കിലും വഴിയില്‍വച്ച് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഡ്രൈവിംഗ് അറിയാത്ത സുഹൃത്തുക്കള്‍ പുറത്തിറങ്ങി നിന്ന് വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല.

4

നഗരത്തില്‍ നടന്ന ഒരു ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സുരഭി ലക്ഷ്മി ഇവരെ കണ്ടത്. തുടര്‍ന്ന് ജീപ്പിനുള്ളില്‍ അവശനിലയില്‍ കിടക്കുകയും യുവാവിനെ കണ്ട് വിവരം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസെത്തി യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. സുരഭിലക്ഷ്മിയും ഇവരോടൊപ്പം ആശുപത്രിയില്‍ പോയി. യുവാവിനെ ആശുപത്രിലാക്കിയ ശേഷം സുരഭി കുഞ്ഞിനെയും കൂട്ടി പൊലീസ് സ്റ്റേഷനില്‍ എത്തി. ഇതിനിടെ, സുരഭിയോടൊപ്പം വന്ന കുഞ്ഞിനെ സ്റ്റേഷനിലുണ്ടായിരുന്ന അമ്മ തിരിച്ചറിയുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+