കോഴിക്കോട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദളിതർക്ക് സിപിഎംപോളിറ്റ് ബ്യൂറോയിൽ പ്രവേശനം സാധ്യമാക്കണം: അഡ്വ.ടി.സിദ്ദിഖ്

  • By Desk
Google Oneindia Malayalam News

വടകര: നൂറ്റാണ്ടുകളോളം നീണ്ട സാമൂഹ്യ വിമലീകരണ പ്രക്രിയയിൽ ശുദ്ധീകരിക്കപ്പെട്ട കേരളത്തിന്റെ വർത്തമാനകാല ജീവിതത്തെ നിക്ഷിപ്ത രാഷ്ട്രീയ ചിന്തയുടെ മതിലുകൾ കൊണ്ട് വിഭജിക്കാനുള്ള ശ്രമമാണ് പിണറായി വിജയൻ നടത്തുന്നതെന്ന് ഡി.സി.സി.പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് പറഞ്ഞു. കേരളത്തിൽ കുറഞ്ഞു വരുന്ന ജാതി മത അനാചാര അന്ധവിശ്വാസങ്ങളെ പെരുപ്പിച്ചുകാട്ടുന്ന സി.പി.എം ദളിതർക്ക് പോളിറ്റ് ബ്യൂറോ പ്രവേശനം സാധ്യമാക്കി രാഷ്ടീയ അനാചാരം അവസാനിപ്പിക്കാൻ തയ്യാറാകണമെന്ന് സിദ്ദിഖ് ആവശ്യപ്പെട്ടു.

ചില ബിജെപി നേതാക്കളുടെ വായടയ്ക്കണം, മിണ്ടാതിരിക്കാൻ വായിൽ തുണി തിരുകണമെന്ന് നിതിൻ ഗഡ്കരിചില ബിജെപി നേതാക്കളുടെ വായടയ്ക്കണം, മിണ്ടാതിരിക്കാൻ വായിൽ തുണി തിരുകണമെന്ന് നിതിൻ ഗഡ്കരി

സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ക്ഷേമ പെൻഷനുകൾ മുടക്കിയും പ്രളയാനന്തര ആനുകൂല്യങ്ങൾ നൽകാതെയും മാറി നിൽക്കുന്ന സർക്കാർ ഖജനാവ് മതിൽ നിർമ്മാണത്തിനായി തുറന്നുകൊടുത്തിരിക്കുകയാണെന്നും സിദ്ധിഖ് ആരോപിച്ചു.കെ.ടി.ജലീലിന്റെ ബന്ധുത്വ നിയമനം, ശബരിമല വിഷയം ഉൾപ്പെടെ ഉന്നയിച്ച് സെക്രട്ടറിയേറ്റിൽ സത്യാഗ്രഹം നടത്തിയ പാറക്കൽ അബ്ദുള്ള എം.എൽ. എ ക്ക് യു.ഡി.എഫ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മറ്റി തിരുവള്ളൂരിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

dalitentry

യു ഡി എഫ് കുറ്റ്യാടി നിയോജക മണ്ഡലം ചെയർമാൻ അമ്മാരപ്പള്ളി കുഞ്ഞ ശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.വി എം ചന്ദ്രൻ,പി അമ്മത് മാസ്റ്റർ,നൊച്ചാട്ട് കുഞ്ഞബ്ദുള്ള, റഷീദ് വെങ്ങളം,രാജേഷ് ചെറുവണ്ണൂർ,രാധാകൃഷ്ണൻ കാവിൽ,മoത്തിൽ ശ്രീധരൻ,പി.എം.അബൂബക്കർ, സി.പി.വിശ്വനാഥൻ,കെ.ടി.അബ്ദുറഹമാൻ,ബവിത്ത് മലോൽ എന്നിവർ പ്രസംഗിച്ചു.

Kozhikode
English summary
adv. t siddique on dalit space in polit bereau
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X